കോസ്മെടിക് സർജറി വെബ്സിറ്റിലെക്കു സ്വാഗതം .
ഇതാദ്യമായാണ് മലയാളത്തിൽ കോസ്മെടിക് സർജറിക്കായി ഒരു വെബ്സൈറ്റ് !
കോസ്മെടിക് സർജറിക്ക് ഒരുങ്ങുന്ന ഒരാൾക്ക് ചികിത്സാ രീതികളെ കുറിച്ച് നല്ല അറിവ് ഉണ്ടായിരിക്കേണ്ടത് തീരുമാനങ്ങൾ എടുക്കാൻ വളരെ ആവശ്യമാണ്. ഈ വെബ്സൈറ്റ് അതിലേക്കുള്ള ആദ്യ ചുവടു വെയ്പ്പാകും . ഡോക്ടരുമായുള്ള കണ്സൽട്ടെഷൻ കൃത്യമയുള്ള ഉപദേശം ലഭിക്കുവാൻ അനിവാര്യമാണ്. ചിക്കിത്സാ രീതിയെ കുറിച്ചുള്ള സാമാന്യ അറിവ് കണ്സൽട്ടെഷൻ കൂടുതൽ ഉപയോഗ പ്രദമാക്കൻ സഹായിക്കും .
ഈ വെബ്സൈറ്റിൽ വിവരങ്ങൾ വ്യക്തമായും വികലമായും അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നു. കോസ്മെടിക് സർജറി താല്പര്യപ്പെടുന്നവരുടെ മുൻഗണനകൾ മനസ്സിലാക്കിയാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. ഈ വെബ്സൈറ്റിൽ നിങ്ങൾ തേടുന്ന അറിവ് ലഭിക്കുമെന്ന് വിശ്വസിക്കുന്നു.
കോസ്മെടിക് സർജറി മറ്റ് ആരോഗ്യചികിത്സാ മേഘലകൾ പോലെ വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ശാസ്ത്രവും കലയുമാണ്. പുതിയ രീതികൾ , സമ്പ്രദായങ്ങൾ , സാങ്കേതിക മികകവുകൾ ഉണ്ടായിക്കൊണ്ടെയിരിക്കുന്നു. നൂതന ചികിത്സാ വിവരങ്ങൾ കൃത്യമായി നൽകാൻ കഴിവതും ശ്രമിച്ചിട്ടുണ്ട്. പരിഷ്ക്കാരങ്ങളെ കുറിച്ച് കൃത്യമായി അറിയാൻ ഡോക്ടറോട് നേരിട്ട് ബന്ധപ്പെടുന്നതാവും ഉത്തമം.
ശരീര ആകൃതി തിരുത്തുകയോ മെച്ചപ്പെടുത്തുകയോ ചെയ്യുന്ന ശസ്ത്രക്രിയയാണ് കോസ്മെടിക് സർജറി . ഇക്കാലങ്ങളിൽ മിക്കവരും ഇതേക്കുറിച്ച് ബോധവാന്മാരാണ്.
കോസ്മെടിക് സർജറി പ്ലാസ്റ്റിക് സർജറിയുടെ ഒരു ഭാഗമാണ്. പ്ലാസ്റ്റിക് സർജറിയ്യിൽ വ്രണ ചികിത്സ, മൈക്ക്രോ സർജറി , ജന്മ വൈകല്യങ്ങൾക്കുള്ള ശസ്ത്രക്രിയ , പൊള്ളൽ ചികിത്സ എന്നീ ശാഖകളും ഉള്ള്പെട്ടിട്ടുണ്ട്.
കോസ്മെടിക് സർജറി ശരീര ഭംഗി ശരിപ്പെടുതുന്നതിനു മാത്രമായുള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റിയാണ്.
കോസ്മെടിക് സർജറിക്ക് തെയ്യാരാകുമ്പോൾ , ആ ഓപെരേഷെന്റ്റെ ഗുണങ്ങളും പരിമിതികളും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. കോസ്മെടിക് സർജറി ഒരാളെ പൂർണമായി മാറ്റുകയില്ല. ചില ഭാഗങ്ങളുടെ ഭംഗി വർധിപ്പിച്ചു സൗന്ദര്യം കൂട്ടുകയൊ യുവത്വം പകരുകയോ ചെയ്യുന്നു.
പണ്ടൊക്കെ പണക്കാരും "താര”ങ്ങളും മാത്രമാണ് കോസ്മെടിക് സർജറി ചെയ്തിരുന്നത് . ഇന്നു ഈ ശസ്ത്രക്രിയ കലാരൂപത്തെ മിക്ക ജീവിത മേഘലയിലുള്ളവരും സ്വീകരിച്ചിരിക്കുന്നു.