FAQ | കഷണ്ടി ചികിത്സ

FUT സങ്കേതമനുസരിച്ചുള്ള മുടി പറിച്ചുനടല്‍ ശസ്ത്രക്രിയ അതിനായി തെരഞ്ഞെടുക്കുന്ന ഭാഗങ്ങളിലെ ചര്‍മ്മം മരവിപ്പിച്ചതിനു ശേഷമാണ് നടപ്പാക്കുക. അതിനായുള്ള മരുന്ന് (local anethesia) കുത്തിവയ്ക്കുന്പോഴുണ്ടാകുന്ന ഒരു ചെറിയ വേദന അപ്പോള്‍ തന്നെ അനുഭവപ്പെടും. അതിനു ശേഷം മുഴുവന്‍ ശസ്ത്രക്രിയയും വേദനാരഹിതമായിരിക്കും. ശസ്ത്രക്രിയയ്ക്കുശേഷം 34 ദിവസത്തേക്ക് വേദനാ സംഹാരി ഗുളിക നല്‍കുന്നതു വഴി നിങ്ങള്‍ക്ക് സുഖപ്രദമായ അനുഭവം തുടര്‍ന്നും ലഭിക്കും.

നീളത്തില്‍ ഒരു നേര്‍ത്ത വരപോലെയുള്ള ഒരു മുറിപ്പാട് ഉണ്ടാകുമെങ്കിലും അത് നിലവിലുള്ള മുടി കൊണ്ട് മറഞ്ഞിരിക്കും. പരിഷ്ക്കരിച്ച സാങ്കേതിക രീതികളനുസരിച്ച് ചര്‍മ്മത്തിന്‍റെ തുണ്ട് എടുക്കുന്പോഴും അതിന്‍റെ മുറിവ് കൂടുന്പോഴും അവശേഷിക്കുന്ന മുറിപ്പാട് തികച്ചും നേര്‍ത്തതായിരിക്കും. എന്തെങ്കിലും ആവശ്യത്തിന് മുടി വടിക്കുന്നെങ്കില്‍ മാത്രമേ ആ മുറിപ്പാട് കാഴ്ചയില്‍ പെടുകയുള്ളൂ.

അവരവരുടെ മുടി മാത്രമേ പറിച്ചുനടാന്‍ അനുയോജ്യമാകുകയുള്ളൂ. മറ്റൊരാളുടെ മുടി നിങ്ങളുടെ ശരീരത്തിന്‍റെ പ്രതിരോധപ്രകൃതത്തിന് സ്വീകാര്യമാവില്ലെന്നതിനാല്‍ തീര്‍ത്തും നിരസിക്കപ്പെടുകയേ ഉള്ളൂ. പുരുഷമാതൃകയില്‍ കഷണ്ടിയുള്ളവരില്‍ മിക്കവാറും എല്ലാ പേര്‍ക്കും തലയ്ക്ക് പിറകില്‍ നിന്ന് അവശ്യമുള്ളത്ര മുടി എടുക്കാന്‍ ലഭ്യമാകും.

പുരുഷമാതൃകയിലുള്ള കഷണ്ടിയില്‍ നട്ടുപിടിപ്പിക്കുന്നതിന് ആവശ്യമായ മുടിമൂലങ്ങള്‍ എടുക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുന്ന അമിത പുരുഷഹോര്‍മോണ്‍ ക്ലേശം സൃഷ്ടിക്കാത്ത ഭാഗങ്ങളില്‍ നിന്നാണ്. ആ ഭാഗത്തുള്ള മുടിമൂലങ്ങളില്‍ നിന്ന് ശസ്ത്രക്രിയയ്ക്കു ശേഷവും സാധാരണഗതിയിലുള്ള മുടിവളര്‍ച്ച തുടര്‍ന്നും ലഭ്യമായിക്കൊണ്ടിരിക്കും. 9 മുതല്‍ 12 മാസം കൊണ്ട് പ്രകൃത്യാ ലഭിക്കാവുന്ന മുഴുവന്‍ വളര്‍ച്ചയും ലഭിക്കുന്നതായും കാണാം. പ്രകൃത്യാ ചാക്രികമായി സംഭവിക്കുന്ന മുടികൊഴിച്ചില്‍ ഇവിടേയും ഉണ്ടാകും. പക്ഷേ അത് വീണ്ടും വളരുകയും ചെയ്യും.

പറിച്ചുനട്ട മുടിമൂലങ്ങള്‍ 6 മുതല്‍ 9 മാസം കൊണ്ട് ആരോഗ്യകരമായ വളര്‍ച്ച കാണിക്കും. പ്രകൃത്യാ ചാക്രികമായി സംഭവിക്കുന്ന മുടി കൊഴിച്ചില്‍ പിടിപ്പിച്ചെടുത്ത മുടിയിലും ഉണ്ടാകും. പറിച്ചുനട്ട മുടിമൂലങ്ങള്‍ അമിത പുരുഷഹോര്‍മോണ്‍ മൂലമുണ്ടാകുന്ന കഷണ്ടി വളര്‍ച്ചയെ ചെറുക്കാന്‍ കഴിവുള്ളവയാണ്.

എത്ര സ്ഥലത്ത് കഷണ്ടി മാറ്റിയെടുക്കണമെന്നും എത്ര മുടിമൂലം നട്ടുപിടിപ്പിക്കണം എന്നതിനേയും ആശ്രയിച്ചിരിക്കും ആകെ ചിലവിന്‍റെ അനുപാതം. ഒരു ഏകദേശക്കണക്കില്‍ അത് കേരളത്തിലെ കൊച്ചിയില്‍ 70,000 രൂപയ്ക്കും 2,00,000 രൂപയ്ക്കും ഇടയ്ക്ക് വരാം.

മുടി പറിച്ചുനട്ട് മൂന്നു ദിവസം കഴിയുന്പോള്‍ മൃദുവായ രീതിയില്‍ കഴുകല്‍ തുടങ്ങാം. തല കൈകൊണ്ട് മൃദുവായി തിരുമ്മിക്കഴുകുന്നത് ഏഴാം ദിവസം മുതല്‍ ആകാം. ഷാംപൂ ഉപയോഗിച്ചുള്ള കഴുകല്‍ 2 ആഴ്ച കഴിഞ്ഞ് നടത്താനേ അനുവാദമുള്ളൂ.

പറിച്ചുനട്ട മുടിമൂലങ്ങള്‍ ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടുമൂന്ന് ആഴ്ച കഴിയുന്പോള്‍ പൊഴിയാന്‍ തുടങ്ങും. പുതിയ മുടി ശസ്ത്രക്രിയയ്ക്കു ശേഷം നാലാഴ്ച കഴിഞ്ഞ് വളരാന്‍ തുടങ്ങും. മുടിമൂലം പറിച്ചുനട്ടശേഷം 9 മുതല്‍ 12 മാസം കഴിയുന്പോള്‍ പ്രകൃത്യാ ആരോഗ്യമുള്ള മുടി പൂര്‍ണ്ണവളര്‍ച്ചയിലെത്തും.

എത്ര വിസ്തീര്‍ണ്ണത്തില്‍ മുടി നട്ടുപിടിപ്പിക്കണമെന്നതിനേയും എത്ര കനത്തിലാണ് മുടി വളരുവാന്‍ ആഗ്രഹിക്കുന്നത് എന്നതിനേയും ആശ്രയിച്ചാണ് എത്ര തവണയായിട്ട് പറിച്ചുനടീല്‍ നടത്തണമെന്ന് നിശ്ചയിക്കുക. മിക്കവാറും ആളുകള്‍ ഒറ്റ ഇരുപ്പില്‍ ചെയ്തുതീര്‍ക്കുന്നതില്‍ തൃപ്തിപ്പെടുന്നുണ്ട്. തുടര്‍ന്നും ചെയ്യാനാഗ്രഹിക്കുന്നുവെങ്കില്‍ 6 മുതല്‍ 8 മാസം വരെയുള്ള ഇടവിട്ട് അതുചെയ്യാം. രണ്ടു തവണയില്‍ കൂടുതലായി ചെയ്യുക വിരളമായേ വേണ്ടി വരാറുള്ളൂ.

സാധാരണഗതിയില്‍ ശസ്ത്രക്രിയയുടെ പിറ്റേന്നാള്‍ മുതല്‍ നിത്യജോലികള്‍ പുരാരംഭിക്കാം. തലയിലെ ചര്‍മ്മത്തിലുള്ള വീക്കം രണ്ടു മുതല്‍ 4 ദിവസം കൊണ്ട് ശമിക്കും. ഇരുണ്ട നിറത്തിലുള്ള പൊറ്റകള്‍ മുടിമൂലങ്ങള്‍ നട്ടിടത്ത് ഉണ്ടാകുന്നവ രണ്ട് മൂന്ന് ആഴ്ച കൊണ്ടേ ഇളകി അടര്‍ന്നു പോകുകയുള്ളൂ. ഒരു തൊപ്പി ധരിച്ച് ജോലി ചെയ്യാമെങ്കില്‍ നിങ്ങള്‍ക്ക് മൂന്നുനാലുദിവസം കൊണ്ട് അത് പുനരാരംഭിക്കാം. അതല്ലെങ്കില്‍, രണ്ടാഴ്ചയോളം ജോലിയില്‍ നിന്നും ഒഴിവെടുക്കുകയാകും നല്ലത്.

മുടിയുടെ മൂലം മാറ്റി നടല്‍ (follicular unit transfer ചുരുക്കത്തില്‍ FUT) ആണ് നിലവിലുള്ളതില്‍ ഏറ്റവും നല്ല മുടി പുനരുദ്ധാരണ സന്പ്രദായം. മുടി മൂലങ്ങള്‍ ശേഖരിക്കാന്‍ തുണ്ട് ചര്‍മ്മത്തില്‍ നിന്നോ മൂലങ്ങള്‍ പ്രത്യേകമായി അടര്‍ത്തിയെടുക്കുന്ന രീതിയിലോ ആകാം. തുണ്ട് ചര്‍മ്മത്തില്‍ നിന്നെടുക്കുന്ന സന്പ്രദായം കൂടുതല്‍ മെച്ചപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്. കാരണം, കൂടുതല്‍ സ്ഥലത്ത് നട്ടുപിടിപ്പിക്കാനായി കൂടുതല്‍ മൂലങ്ങള്‍ ലഭിക്കാന്‍ അതു സഹായിക്കും. മൂലങ്ങള്‍ ഓരോന്നായി പറിച്ചെടുക്കുന്ന രീതി (follicular unit extraction ചുരുക്കത്തില്‍ FUE) കൂടുതല്‍ സമയമെടുക്കും, എന്നു തന്നെയല്ല കുറവ് എണ്ണം മൂലങ്ങളേ നടാനാവുകയുള്ളൂ.

ചര്‍മ്മത്തിന്‍റെ തലത്തില്‍ മാത്രം നടത്തുന്ന ശസ്ത്രക്രിയയാണ് മുടിപറിച്ചുനടീല്‍. അതിനാല്‍ ആന്തരിക അവയവങ്ങളെ അത് ദോഷകരമായി ബാധിക്കാനോ ഗൗരവതരമായ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കാനോ സാധ്യതയില്ല. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന വീക്കവും അത് സൃഷ്ടിക്കാവുന്ന അസ്വാസ്ഥ്യവും രണ്ടു മുതല്‍ നാലു ദിവസം കൊണ്ട് ശമിക്കും. തലയുടെ ഉച്ചിയിലും പുറകുവശത്തും ഉണ്ടാകുന്ന മരവിപ്പ് ഏതാനു സമയം കൊണ്ട് മാറും.

മുടിമൂലങ്ങള്‍ അടര്‍ത്തിയെടുത്ത് നട്ടുപിടിപ്പിക്കുക വഴി കഷണ്ടിയുള്ളിടത്ത് പ്രകൃത്യാലുള്ള മുടി വളര്‍ച്ച നമുക്ക് ലഭിക്കുകയാണ്. അത് കാഴ്ചയില്‍ സ്വാഭാവികമായിരിക്കുമെന്നതിനു പുറമേ നാം സാധാരണ ഗതിയില്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അതേപടി തുടര്‍ന്നാലും മുടികൊഴിച്ചില്‍ ഉണ്ടാകുമെന്ന് ഭയപ്പെടേണ്ടതുമില്ല. പുരുഷമാതൃകയിലുള്ള കഷണ്ടിക്ക് ഇപ്പോള്‍ ലഭ്യമായ ഏറ്റവും ഉത്തമമായ പരിഹാര ചികിത്സ മുടി നട്ടുപിടിപ്പിക്കുന്നത് തന്നെയാണ്.<br />
മുടി വെച്ച് ഉറപ്പിക്കല്‍ ഒരു പ്രച്ഛന്നവേഷം കെട്ട് സന്പ്രദായം ആണ്. അതുവഴി കൃത്രിമമായതോ വളരാന്‍ ശേഷിയില്ലാത്തതോ ആയ ഒരു മുടിശേഖരം തുണ്ടിന്‍റേയോ കഷണത്തിന്‍റേയോ ആകൃതിയില്‍ പൊയ്മുടിയായി നിലവിലുള്ള ശോഷിച്ച മുടിയില്‍ പിടിപ്പിക്കുകയാണ് ചെയ്യുന്നത്. അത് കഷണ്ടിയുള്ള ഭാഗത്തെ മറയ്ക്കുകയല്ലാതെ മാറ്റാനുള്ള ചികിത്സയാകുന്നില്ല. മുടി വെച്ച് ഉറപ്പിക്കല്‍ പറിച്ചുനടാന്‍ പറ്റിയ മുടി അശേഷവുമില്ലാത്തവര്‍ക്കോ അല്ലെങ്കില്‍ കഷണ്ടിയുള്ളവര്‍ക്ക് അത് പെട്ടെന്ന് മറച്ചുകിട്ടുവാന്‍ ആവശ്യമുള്ളവര്‍ക്കോ ചേര്‍ന്ന ഉപായമാണ്.

പുരുഷന്മാരില്‍ മുടി കൊഴിഞ്ഞ് കഷണ്ടി വളരുന്നത് പടിപടിയായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്. മരുന്നുകളുടെ മാത്രമുള്ള ഉപയോഗം തുടര്‍ന്നുള്ള മുടികൊഴിച്ചില്‍ തടയുവാനും മുടിയുടെ വളര്‍ച്ച കുറച്ചൊക്കെ പുനരാരംഭിക്കുവാനും ഫലപ്രദമാകാം. മുടി പറിച്ചുനടുന്നതാകട്ടെ, മരുന്ന് ഫലിക്കാത്തിടത്തും മുടി വളരുന്നതിന് സഹായകമാകാം. സാധാരണയില്‍ നിന്നും വ്യത്യസ്ഥമായ കാരണങ്ങള്‍ കൊണ്ടും പുരുഷന്മാരിലും സ്ത്രീകളിലും മുടിനഷ്ടം സംഭവിക്കുന്നുണ്ട്. അതിന് ചികിത്സ നല്‍കുവാന്‍ കാരണങ്ങള്‍ പഠിച്ച് വിലയിരുത്തിയശേഷം അവ പരിഹരിക്കാന്‍ ഉതകുന്ന നടപടി നിശ്ചയിച്ച് നടപ്പാക്കേണ്ടതായി വരും.

മുടി വളര്‍ച്ചയ്ക്കായി നിര്‍ദ്ദേശിക്കുന്ന മരുന്നുകളുടെ ഉപയോഗം ശരിയായ അളവിലാണെങ്കില്‍ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാതില്ല, പക്ഷേ അവ അസാധാരണമാണ്. മുടി നഷ്ടം പരിഹരിക്കുന്നതിന് അമേരിക്കയിലെ ആധികാരിക ഏജന്‍സിയായ എഫ്. ഡി.എ. അംഗീകാരം നല്‍കിയിട്ടുള്ള മരുന്നുകള്‍ മാത്രമേ ഡോ. ഹരി മേനോന്‍ നിര്‍ദ്ദേശിച്ചുവരുന്നുള്ളൂ.

FUT സങ്കേതമനുസരിച്ച് മുടി മൂലം പറിച്ചു നടുന്ന പ്രക്രിയ പരിചയ സന്പന്നരായ ശസ്ത്രക്രിയാ വിദഗ്ദര്‍ നടത്തുന്പോഴൊക്കെ വിജയകരമാകുന്നുണ്ട്. നടുന്ന എല്ലാ മൂലങ്ങളും പിടിച്ചുകിട്ടണമെന്നില്ല. പക്ഷേ ശാസ്ത്രീയമായി ചെയ്യുകയും ശസ്ത്രക്രിയയ്ക്കു ശേഷം ആവശ്യമായ ശ്രദ്ധയും പരിചരണവും നല്‍കുന്പോള്‍ വിജയശതമാനം വളരെ ഉയര്‍ന്നതാകുന്നുണ്ട്. മുടി വളര്‍ന്നു തുടങ്ങിക്കഴിഞ്ഞാല്‍ പുനരുദ്ധാരണ ചികിത്സക്കു വിധേയരായവര്‍ അങ്ങേയറ്റം തൃപ്തരായിക്കാണുന്നുണ്ട്.

മുടി പറിച്ചുനടുന്നത്, എഡഠ, മൂലം മാറ്റി നടുന്നത് എന്നിവയെല്ലാം തന്നെ ഒരു പകല്‍ പ്രക്രിയയാണ്. അതിനൊന്നും ആശുപത്രിയില്‍ താമസിക്കേണ്ട ആവശ്യമില്ല. ചികിത്സയ്ക്കുവേണ്ടി വളരെ ദൂരെ നിന്നും ആശുപത്രിയില്‍ എത്തുന്നവര്‍ ശസ്ത്രക്രിയയ്ക്കു ശേഷം ഒരു ദിവസം അവിടെ താമസിക്കാവുന്നതാണ്.

സാങ്കേതിക വീക്ഷണത്തില്‍ അത് സാദ്ധ്യമാണ്. പക്ഷേ, ലഭ്യമായ മുടിമൂലങ്ങളുടെ എണ്ണം വളരെ പരിമിതമായിരിക്കുമെന്ന് തന്നെയല്ല അവ നട്ടുപിടിപ്പിക്കുന്പോള്‍ ഒരുപാട് കലകള്‍ (പാടുകള്‍) അവശേഷിക്കുകയും ചെയ്യും.

FUT സങ്കേതമനുസരിച്ച് തുണ്ട് ചര്‍മ്മം എടുത്ത് ചെയ്യുന്പോള്‍ അലിഞ്ഞുചേരുന്ന തുന്നിക്കൂട്ടല്‍ നടത്തി ഒരു നേര്‍ത്ത രേഖയില്‍ മുറിവ് അടയ്ക്കുകയാണ് ചെയ്യുന്നത്. മൂടിമൂലങ്ങളാകട്ടെ, കൊച്ചുദ്വാരങ്ങളുണ്ടാക്കി അതില്‍ വയ്ക്കുന്നു. കലയില്‍ നിന്നും നിര്‍ഗ്ഗമിക്കുന്ന പശയാണ് മൂലങ്ങളെ ഉറപ്പിക്കുക. രണ്ടിനും തയ്യല്‍ നീക്കം ചെയ്യേണ്ട ആവശ്യമില്ല.

മുടിമൂലങ്ങള്‍ കൊച്ചു ദ്വാരങ്ങളില്‍ വെച്ചാണ് ഉറപ്പിക്കുക. അവ സ്ഥാനങ്ങളില്‍ ഉറയ്ക്കുന്നത് ശരീരകലയില്‍ നിന്നും ഊറിവരുന്ന രക്തത്തിലെ പശയുടെ സഹായത്താലാണ്. അതല്ലാതെ മുടി ഉറപ്പിക്കുവാന്‍ തയ്യലോ മറ്റു സംവിധാനങ്ങളോ ആവശ്യമില്ല. അങ്ങിനെ നട്ട മൂലങ്ങള്‍ ഏതാനും ദിവസം കൊണ്ട് പൂര്‍ണ്ണമായും ഒട്ടിച്ചേരും.

മരുന്നു പ്രയോഗവും മുടി പറിച്ചു നട്ടുപിടിപ്പിക്കലും ചേര്‍ന്ന സമ്മിശ്രമായ രീതിയാണ് പുരുഷന്മാര്‍ക്ക് ഏറ്റവും അനുയോജ്യം. മരുന്നുകളുടെ ഉപയോഗം തുടര്‍ന്നുണ്ടാകാവുന്ന മുടി നഷ്ടം തടയും. മുടി പറിച്ചുനടുക എന്നത് തലയുടെ പിന്‍ഭാഗത്തു നിന്നും മുടിമൂലങ്ങള്‍ എടുത്ത് കഷണ്ടിയായ ഭാഗങ്ങളില്‍ ശസ്ത്രക്രിയവഴി പിടിപ്പിക്കും. അങ്ങിനെ നട്ട മൂലങ്ങള്‍ സഹജമായ മുടി പോലെ തന്നെ വളരും.

ഈ ശസ്ത്രക്രിയയ്ക്കായി തല വടിയ്ക്കേണ്ട ആവശ്യമില്ല. മുടിയോടുകൂടിയ തുണ്ടുചര്‍മ്മം മുറിച്ചെടുക്കേണ്ട ഭാഗത്തെ മുടി ശസ്ത്രക്രിയാവസരത്തില്‍ പറ്റെ വെട്ടിക്കളയുകയാണ് ചെയ്യുന്നത്. മുറി കൂടിക്കഴിഞ്ഞാല്‍ ആ ഭാഗത്തു ശസ്ത്രക്രിയ നടന്നതിന്‍റെ അടയാളങ്ങളൊന്നും അവശേഷിക്കുകയില്ല.

FUE എന്നത് Follicular Unit Extraction എന്നതിന്‍റെ ചുരുക്കപ്പേരാണ്. Follicular Unit Transfer (FUT) എന്ന ശസ്ത്രക്രിയാ സങ്കേതത്തിന്‍റെ ഒരു വിഭിന്ന രൂപം. FUT എന്ന സാന്പ്രദായിക രീതിയില്‍ തലയുടെ പിന്‍ഭാഗത്ത് മുടിയുള്ളിടത്തു നിന്ന് വീതി കുറഞ്ഞ നീണ്ട ഒരു തുണ്ട് ചര്‍മ്മം വെട്ടിയെടുത്ത് അതില്‍ നിന്നും ആവശ്യമുള്ള മുടിമൂലങ്ങള്‍ അടര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്. FUE ല്‍ ആകട്ടെ, ഒറ്റയ്ക്കൊറ്റയ്ക്കുള്ള മൂലങ്ങള്‍ തലയുടെ പിന്‍ഭാഗത്തുനിന്നും കുത്തുളി പോലത്തെ പ്രത്യേക ഉപകരണമുപയോഗിച്ച് ഇളക്കിയെടുത്താണ് ഉപയോഗിക്കുക. അതിനുള്ള മെച്ചം അത് പറയത്തക്ക മുറിപ്പാട് സൃഷ്ടിക്കുന്നില്ലെന്നതാണ്. എന്നാല്‍ അത് കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ ഒറ്റയിരുപ്പില്‍ എടുക്കാവുന്ന മൂലങ്ങളുടെ എണ്ണം വളരെ പരിമിതമായിപ്പോകുന്നുവെന്ന ദോഷവും വഹിക്കുന്നു. ഇവ പരിഗണിച്ച് FUT കൂടുതല്‍ കാര്യക്ഷമവും സുസമ്മതവും ആയി കണക്കാക്കപ്പെടുന്നു. തുണ്ട് ചര്‍മ്മം എടുക്കുന്പോള്‍ ഉണ്ടാകുന്ന മുറിപ്പാട് ബാക്കിയുള്ള മുടികൊണ്ട് മറഞ്ഞുപോകും. മുടി വടിച്ചെങ്കില്‍ മാത്രമേ അത് വെളിയില്‍ ദൃശ്യമാകുകയുള്ളൂ. FUT യില്‍ രണ്ടോ മൂന്നോ ഇരുപ്പിലായാലും ശസ്ത്രക്രിയ അനായാസം നടത്താന്‍ കഴിയുന്പോള്‍ എഡഋ ല്‍ അത് ബുദ്ധിമുട്ടിയേ ചെയ്യാനാവൂ.

പുരുഷന്മാരില്‍ മുടി നഷ്ടം സംഭവിച്ച് കഷണ്ടിയാകുന്നത് മിക്കവാറും "ആന്‍ഡ്രോജെനിക് അലോപേസിയ" (androgenic alopecia) കാരണമാണ്. അതാകട്ടെ. ഉല്‍പ്പത്തി വിഷയകമായതും പാരന്പര്യസിദ്ധമായതുമായ പ്രഭാവമാണ്. പൈതൃകമായ ഒരു സിദ്ധിവിശേഷമെന്നും പറയാം. അത് നിര്‍ണ്ണയിക്കുക വ്യൈശാസ്ത്ര പരിശോധന നടത്തിയാണ്. അതല്ലാതെ പ്രത്യേകമായ പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധന നടത്തിയല്ല. മുടി വിശകലനം നടത്തി നിര്‍ണ്ണയിക്കുന്നത് മുടി വളര്‍ച്ചയുടെ കനമാണ്.

കഷണ്ടി നിര്‍മ്മാര്‍ജ്ജനത്തിന് അഥവാ മുടി പുനരുദ്ധാരണത്തിന് ചികിത്സിക്കാന്‍ പ്രായപരിധിയൊന്നുമില്ല. അവനവന്‍റെ മുടി ആവശ്യനിര്‍വ്വഹണത്തിന് ലഭ്യമാകുകയും വ്യക്തിക്ക് ആരോഗ്യപരമായി ശസ്ത്രക്രിയ താങ്ങാനുള്ള കരുത്തുമുണ്ടെങ്കില്‍ ഏതു പ്രായത്തിലും മുടി പറിച്ചുനട്ട് പിടിപ്പിക്കാം.

മുടി നഷ്ടപരിഹാരത്തിനായുള്ള ചികിത്സ അത് കൂടുതലായി അനുഭവപ്പെട്ടുതുടങ്ങുന്പോള്‍ തന്നെ ആരംഭിക്കണം. കുടുംബത്തിലെ മറ്റ് പുരുഷന്മാര്‍ക്ക് കഷണ്ടി ബാധിച്ചിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും വേണം. പ്രാരംഭദശയില്‍ മരുന്നുകള്‍ മാത്രം കൊണ്ട് മുടിയ്ക്ക് നല്ല ഇടതിങ്ങിയ വളര്‍ച്ച നിലനിര്‍ത്താന്‍ കഴിയും. നിങ്ങള്‍ ഒരു മുടി പുനരുദ്ധാരണ വിദഗ്ദനെ സമീപിച്ച് ഇപ്പോഴത്തെ മുടി കൊഴിച്ചില്‍ സ്ഥിതി പരിഗണിച്ച് ചികിത്സ ആരംഭിക്കാറായോ എന്നതിനുള്ള ഉപദേശം തേടണം.

ഒരു സാധാരണ ആരോഗ്യദായകമായ ആഹാരക്രമം മുടി വളര്‍ച്ചയ്ക്കാവശ്യമായ പോഷണം നല്‍കും. പൂരകമായി മറ്റാഹാരങ്ങളുടെ ആവശ്യം ഉണ്ടാകാറില്ല. മുടിവളര്‍ച്ചയെ മെച്ചപ്പെടുത്തുന്ന പ്രത്യേക ആഹാരം ഒന്നുമില്ല.

കേശതൈലങ്ങള്‍ മുടിയുടെ നില പരുവപ്പെടുത്താന്‍ ഉപകരിക്കാം. ഔഷധങ്ങള്‍ ചേര്‍ത്ത കേശതൈലങ്ങളുടെ ഗുണദോഷഫലങ്ങള്‍ ശാസ്ത്രീയമായി പഠനവിധേയമാക്കിയിട്ടില്ല. അത് ചെയ്തെങ്കിലേ മുഴുവന്‍ ഫലസിദ്ധിയും കൃത്യമായി അറിവാകയുള്ളൂ.