FAQ | സ്തനം ചുരുക്കല്‍

സ്തനവലിപ്പം കുറയ്ക്കാനുള്ള ശസ്ത്രക്രിയ സാധാരണ ഗതിയില്‍ 3-4 മണിക്കൂര്‍ എടുക്കും. ചികിത്സാര്‍ത്ഥിയെ ബോധം കെടുത്തിയാണ് അത് ചെയ്യുന്നത്.

ആപേക്ഷികമായ പരിഗണനയില്‍ സ്തനവലിപ്പം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ സുരക്ഷിതമായ ഒന്നാണ്. വ്യക്തിയെ ബോധം കെടുത്തി മാത്രം നടപ്പാക്കുന്ന ഏതൊരു പ്രധാന ശസ്ത്രക്രിയയ്ക്കും ഉണ്ടാകാവുന്ന അപകടസാദ്ധ്യത സ്തനവലിപ്പം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കും ഉണ്ടെന്ന സിഥിതി നിലവിലുണ്ട്. എന്നിരുന്നാലും സ്തനവലിപ്പം കുറയ്ക്കുന്ന ശസ്ത്രക്രിയയില്‍ കാര്യമായ വൈഷമ്യങ്ങള്‍ ഉണ്ടായിട്ടുള്ള സംഭവങ്ങള്‍ കേരളത്തില്‍ വളരെ ചുരുക്കമാണ്.

സ്തനവലിപ്പം കുറയ്ക്കാവുന്നതിന്റെ അളവ് ശസ്ത്രക്രിയയ്ക്ക് മുന്‍പ് സ്തനങ്ങള്‍ക്കുള്ള വലിപ്പത്തേയും കുറയ്ക്കുന്നതിന് ചികിത്സാര്‍ത്ഥി ആഗ്രഹിക്കുന്ന അളവിനേയും ആശ്രയിച്ചിരിക്കും. വളരെ വലിയ സ്തനങ്ങളുടെ കാര്യത്തില്‍ ശസ്ത്രക്രിയയ്ക്കു മുന്‍പുള്ള വലിപ്പത്തിന്റെ പകുതിയോ മൂന്നിലൊന്നോ ആയി കുറവു ചെയ്യാന്‍ സാദ്ധ്യമാണ്. ലക്ഷ്യം സാധാരണ വലിപ്പത്തിലുള്ളതും കാഴ്ചയ്ക്ക് ക്രമാനുസാരവുമായ സ്തനങ്ങള്‍ രൂപപ്പെടുത്തിയെടുക്കലാണ്. വളരെ വലുതും ഇടിഞ്ഞു തൂങ്ങിയതുമായ സ്തനങ്ങളെ സംബന്ധിച്ചിടത്തോളം ശസ്ത്രക്രിയാവിദഗ്ധന്‍ ലക്ഷ്യമാക്കുക കഴിയുന്നത്ര വലിപ്പം കുറയ്ക്കാനും അതേസമയം സ്തനകലകളുടെ സുരക്ഷയും ജീവനക്ഷമതയും ഉറപ്പാക്കാനും കൂടിയാണ്.

സ്തനവലിപ്പം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ നടപ്പാക്കുന്നത് എപ്പോഴും ബോധംകെടുത്തിയാണ്. അതുകൊണ്ട് അനുഭവത്തില്‍ അത് വേദനാരഹിതമാണ്. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ഘട്ടവും യഥാര്‍ത്ഥത്തില്‍ സുഖപ്രദം തന്നെയായിരിക്കും. കുറച്ചു ദിവസത്തേയ്ക്ക് കൃത്യമായ വേളകളില്‍ കഴിയ്ക്കാന്‍ വേദനാസംഹാരി മരുന്നുകളും നിര്‍ദ്ദേശിക്കും. ശസ്ത്രക്രിയയ്ക്കു വിധേയമായ ഭാഗം ഏതാനും നാളത്തേയ്ക്ക് മരവിച്ചിരിക്കും. അതുകൊണ്ടെല്ലാമാണ് ശസ്ത്രക്രിയയ്ക്കു ശേഷമുള്ള കാലവും വേദനാരഹിതമായിരിക്കുക.

സ്തനവലിപ്പം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് കിടന്നുള്ള വിശ്രമം ആവശ്യമില്ല. സാധാരണ പ്രവൃത്തികള്‍ പിറ്റേ ദിവസം തന്നെ പുനരാരംഭിക്കാം. ഭാരിച്ച ശാരീരിക ജോലികള്‍ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ഒരു മാസത്തേയ്ക്ക് നിയന്ത്രിച്ചിരിക്കണം. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ഒരാഴ്ചത്തേയ്ക്ക് ജോലിയില്‍ നിന്നും ഒഴിവെടുക്കുന്നതിന് തയ്യാറെടുത്താല്‍ ആവശ്യത്തിന് വിശ്രമസമയമാകും.

ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പില്‍ രക്ത പരിശോധന, സ്തനങ്ങളുടെ അള്‍ട്രാസൗണ്ട് സ്‌കാന്‍ നടത്തിയുള്ള മമ്മോഗ്രാഫി, ബോധം കെടുത്തലിന് വിധേയയാകാനാവശ്യമായ ശാരീരിക യോഗ്യതാ പരിശോധന എന്നിവ ഉള്‍പ്പെടും. പുകവലി ശീലമുള്ളവര്‍ അത് ശസ്ത്രക്രിയയ്ക്ക് ഒരു മാസം മുമ്പ് നിര്‍ത്തണം. രക്തം നേര്‍പ്പിക്കാനുള്ള ആസ്പിരിന്‍, ക്ലോപിഡോഗ്രല്‍ മുതലായ മരുന്നുകള്‍ കഴിയ്ക്കുന്നത് ശസ്ത്രക്രിയയ്ക്ക് ഒരാഴ്ച മുന്‍പ് നിര്‍ത്തണം. ശസ്ത്രക്രിയാ ശേഷം കുറച്ചു ദിവസത്തെ വിശ്രമവും ആശ്വാസവും സൗകര്യപ്രദമായി ലഭിയ്ക്കത്തക്കവിധം വേണം ശസ്ത്രക്രിയയ്ക്കു വിധേയയാകാനുള്ള ആസൂത്രണം.

സ്തനവലിപ്പം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ നടക്കുമ്പോള്‍ സ്തനങ്ങളുടെ സാധാരണ രൂപശില്പത്തിന് ഉടവു സംഭവിക്കും. എന്നാല്‍ മുലക്കണ്ണിന് താഴെയുള്ള ക്ഷീരനാളികളും കുറച്ചൊക്കെ സ്തനകലകളും സംരക്ഷിക്കപ്പെടും. വലിയ തോതില്‍ സ്തനവലിപ്പം കുറയ്ക്കുമ്പോള്‍ മുലയൂട്ടല്‍ കുറയ്ക്കുകയോ സാദ്ധ്യമല്ലാതാകുകയോ വേണ്ടിവരാം.

ശസ്ത്രക്രിയയ്ക്ക് മുമ്പുണ്ടായിരുന്ന വലിപ്പത്തിലേക്ക് വീണ്ടും വളരാനുള്ള സാദ്ധ്യത വളരെ വിരളമാണ്. ശരീരം മൊത്തത്തില്‍ വണ്ണം വയ്ക്കുകയോ മെലിയുകയോ ചെയ്താല്‍ സ്തനങ്ങളും ആനുപാതികമായി വലുതാകുകയോ ചെറുതാകുകയോ ചെയ്യാം. ചര്‍മ്മത്തിന്റെ ഇലാസ്തികത കുറയുക തുടങ്ങിയ വാര്‍ദ്ധക്യപരമായ മാറ്റങ്ങള്‍ അല്പാല്പമായി ദശാബ്ദങ്ങള്‍ കൊണ്ട് സംഭവിക്കാം. സ്തനവലിപ്പം കുറയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷം നിങ്ങള്‍ ഗര്‍ഭം ധരിക്കുന്നുവെങ്കില്‍ <br />
ഗര്‍ഭകാലം മുന്നേറുന്ന കാലഘട്ടത്തില്‍ സ്തനവലിപ്പത്തില്‍ ഗണ്യമായ വര്‍ദ്ധന അനുഭവപ്പെടാം. ശരീരത്തില്‍ കുറയുന്ന ഈസ്ട്രജന്‍ അളവ് പുനഃസ്ഥാപിക്കുന്നതിനുള്ള ചികിത്സകള്‍ നടത്തുമ്പോഴും സ്തനവലിപ്പം വര്‍ദ്ധിക്കുന്നതിനുള്ള സാദ്ധ്യതയുണ്ടാകാം.

സ്തനവലിപ്പം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം സ്തനാര്‍ബ്ബുദസാദ്ധ്യത വര്‍ദ്ധിച്ചതായുള്ള വിവരണങ്ങളോ അപകീര്‍ത്തിയോ ഉണ്ടായിട്ടില്ല. നേരെമറിച്ച് ചില പഠനങ്ങളില്‍ നിന്നും വെളിവായിട്ടുള്ളതനുസരിച്ച്, ഈ ശസ്ത്രക്രിയയോടുകൂടി ധാരാളം സ്തനകലകള്‍ നീക്കം ചെയ്യപ്പെടുന്നതിന്റെ ഫലമായി സ്തനാര്‍ബ്ബുദസാദ്ധ്യത കുറയാമെന്നാണ്. സാധാരണഗതിയില്‍ തന്നെ സ്തനാര്‍ബ്ബുദ സാദ്ധ്യത ഏറിയവര്‍ക്കും 40 വയസ്സ് കഴിഞ്ഞവര്‍ക്കും ഈ ശസ്ത്രക്രിയയ്ക്കു ശേഷം പതിവായ സ്തനാര്‍ബ്ബുദ സാദ്ധ്യതാ പരിശോധനകള്‍ തുടരുക തന്നെ വേണം.

മുറിവിലുള്ള അണുബാധയും രക്തം കട്ടയായിരിക്കലും ആദ്യഘട്ടങ്ങളില്‍ സംഭവിക്കാം. മുറിവ് കൂടാതിരിക്കല്‍, സ്തനങ്ങള്‍ തമ്മില്‍ പ്രതിസാമ്യപൊരുത്തക്കേട്, എടുത്തു കാണിക്കുന്ന മുറിപ്പാടുകള്‍, മുലഞെട്ടുകളില്‍ സ്പര്‍ശാനുഭവം കുറയുക അല്ലെങ്കില്‍ ഇല്ലാതാകുക, കൊഴുപ്പു കട്ടകെട്ടല്‍, ബോധംകെടുത്തലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയാണ് സാധാരണ നേരിടാവുന്ന പാര്‍ശ്വഫലങ്ങള്‍. അപകടസാദ്ധ്യതകള്‍ ഈ ശസ്ത്രക്രിയയില്‍ പൊതുവേ വളരെ കുറവാണ്.  ദീര്‍ഘകാലാടിസ്ഥാനത്തില്‍ തൃപ്തികരമായ അനുഭവങ്ങള്‍ ഏറ്റവും ഉയര്‍ന്നതാണു താനും.

മിതമായ നിരക്കില്‍ വലിപ്പം കുറയ്ക്കുകയോ സ്തനങ്ങള്‍ ഉയര്‍ത്തുകയോ ചെയ്യേണ്ടവയ്ക്ക് ഓരോ പകല്‍ സമയ ശസ്ത്രക്രിയ മതിയാകും. കൂടിയ തോതില്‍ സ്തനവലിപ്പം കുറയ്‌ക്കേണ്ടവര്‍, ദൂരെസ്ഥലങ്ങളില്‍ നിന്ന് വന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടവര്‍ എന്നിവരെ സംബന്ധിച്ചിടത്തോളം ശസ്ത്രക്രിയയ്ക്കു ശേഷം ഒരു ദിവസത്തെ വിശ്രമം ആശുപത്രിയില്‍ ആവശ്യമായി വരും.

ലൈപ്പോസക്ഷന്‍ വഴി സ്തനങ്ങളുടെ വലിപ്പം കുറച്ചൊക്കെ കുറയ്ക്കാന്‍ കഴിയും. ലൈപ്പോസക്ഷന്‍ മാത്രമായാല്‍ വലിയ തൂങ്ങിയ സ്തനങ്ങളുടെ ആകൃതി മെച്ചപ്പെടുത്താന്‍ സഹായകമാകില്ല. ലൈപ്പോസക്ഷന്‍ സാധാരണയായി സ്തനവലിപ്പം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയുമായി ചേര്‍ത്താണ് കൂടുതല്‍ മെച്ചപ്പെട്ട ഫലം നേടുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം ലൈപ്പോസക്ഷന്‍ നടത്തിയും അധികതരമായ ഫലം നേടാം.

ശരീരഭാരം കുറയ്ക്കുന്നതു വഴി വലിയ സ്തനങ്ങളിലെ കൊഴുപ്പിന്റെ അംശം കുറഞ്ഞേക്കും. എന്നാല്‍ സ്തനകലകള്‍ ഒഴിവാക്കിക്കൊണ്ടുള്ള ചികിത്സകള്‍ വഴി സ്തനവലിപ്പം കുറയുകയില്ല.

കേരളത്തില്‍ സ്തനവലിപ്പം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് ആകെ ചിലവ് (ശസ്ത്രക്രിയാ വിദഗദ്ധനുള്ള പ്രതിഫലം, ശസ്ത്രക്രിയാശാലയ്ക്ക് വേണ്ടി വരുന്ന ചിലവുകള്‍, ബോധം കെടുത്തുന്നത് സംബന്ധമായ പ്രതിഫലം, താമസത്തിന് വേണ്ടിവരുന്ന മുറിയുടെ വാടക, മരുന്നുകളുടെ വില, 10.3% സേവന നികുതി എന്നിവയെല്ലാം അടക്കം) കൈകാര്യം ചെയ്യുന്ന പ്രശ്‌നത്തിന്റെ ഗൗരവം, ശസ്ത്രക്രിയയ്ക്കു വേണ്ടിവരുന്ന സമയം, ഉപയോഗിക്കുന്ന ആശുപത്രിമുറിയുടെ തരം എന്നിവയെല്ലാം ആശ്രയിച്ച് നല്ല ആശുപത്രികളില്‍ 90,000 രൂപ മുതല്‍  2,20,000 രൂപ വരെ ചിലവു വരാം. സ്തനവലിപ്പം കുറയ്ക്കല്‍ കേരളത്തില്‍ സുരക്ഷിതവും ചിലവു താങ്ങാവുന്നതുമായ നടപടിയാണ്.

ശസ്ത്രക്രിയയ്ക്കു ശേഷം ജലനിര്‍ഗ്ഗമന നാളീ സംവിധാനം എല്ലായ്‌പോഴും ആവശ്യമായി വരണമെന്നില്ല. വാസ്തവത്തില്‍, മിക്കവാറും അവസരങ്ങളില്‍ അത് വേണ്ടിവരാറ് തന്നെയില്ല. ശസ്ത്രക്രിയാ വേളകളില്‍ വിജ്രംഭണ സങ്കേതം ഉപയോഗിച്ചും രക്തനാളികളുടെ അതിസൂക്ഷ്മമായ നിയന്ത്രണമേര്‍പ്പെടുത്തിയും നിര്‍ഗ്ഗമനനാളികളുടെ ആവശ്യം ഒഴിവാക്കി വരുന്നുണ്ട്.

ഈ ശസ്ത്രക്രിയ നല്‍കുന്ന ഫലം സ്ഥായിയായി നിലനില്‍ക്കുന്നതാണെന്നു തന്നെ കണക്കാക്കാം. എന്നാല്‍ ശരീരഭാരത്തില്‍ സംഭവിക്കാവുന്ന ഗണ്യമായ മാറ്റങ്ങള്‍ സ്തനാകൃതിയേയും ബാധിക്കാം. സ്തനവലിപ്പം കുറച്ച ശേഷം ഗര്‍ഭധാരണം, ഹോര്‍മോണ്‍ ചികിത്സ എന്നിവ നടത്തിയാല്‍ സ്തനവലിപ്പ വര്‍ദ്ധനയുണ്ടാകാം. വാര്‍ദ്ധക്യസംബന്ധമായ കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തിന്റെ ഇലാസ്തികതയിലും സ്തനാകൃതിയിലും വ്യത്യാസങ്ങള്‍ സംഭവിക്കാം.