ഡോ.ഹരി മേനോന്‍
    ഒരു പ്ലാസ്റ്റിക് സര്‍ജനാണെങ്കിലും പ്രാധാനമായും അതിലുള്‍പ്പെട്ട കോസ്‌മെറ്റിക്   സര്‍ജറിയില്‍ താല്പര്യം ഒതുക്കിനിര്‍ത്തിയുള്ള പ്രവര്‍ത്തന രീതിയാണ് ഡോ.ഹരി മേനോന്‍ സ്വീകരിച്ച് നടപ്പാക്കിവരുന്നത്. ഇന്ത്യയില്‍ ഒരു പക്ഷേ വളരെ ചുരുക്കം പ്ലാസ്റ്റിക് സര്‍ജന്മാരേ കോസ്‌മെറ്റിക് സര്‍ജറി മാത്രം തെരഞ്ഞെടുത്ത് സമര്‍പ്പണ ബുദ്ധ്യാ തങ്ങളുടെ പ്രവര്‍ത്തന മേഖലയാക്കുന്നുള്ളൂ.
    പ്ലാസ്റ്റിക് സര്‍ജറി പരിശീലനത്തിന് ഈ രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമെന്ന ഖ്യാതി നേടിയിട്ടുള്ള ഗ്രാന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് ങ.ഇവ ബിരുദം കരസ്ഥമാക്കിയ ശേഷം ഡോ. ഹരി മൈക്രോ വാസ്‌കുലര്‍ സര്‍ജറിയില്‍ കൂടുതല്‍ പരിശീലനം നേടിയെങ്കിലും ഇഷ്ടവിഷയമായ കോസ്‌മെറ്റിക് സര്‍ജറിയില്‍ തന്നെ തുടര്‍ന്ന് പ്രവര്‍ത്തന പരിശീലനം ലഭിക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനായ് തെരഞ്ഞെടുത്ത മുംബെയിലെ സ്ഥാപനത്തില്‍ അഞ്ചുവര്‍ഷത്തോളം പ്രവര്‍ത്തന നിരതനായി. കോസ്‌മെറ്റിക് സര്‍ജറിയില്‍ മാത്രം ഒതുങ്ങിയ തിരക്കേറിയ സ്ഥാപനമായതിനാല്‍ അക്കാലയളവില്‍ നേടിയത് വിലപ്പെട്ട പരിജ്ഞാനവും അനുഭവസമ്പത്തുമായിരുന്നു.
    ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതും കാലാകാലം വിജയിച്ചിട്ടുള്ളതുമായ കോസ്‌മെറ്റിക് ചികിത്സാരീതികളാണ് ഡോ. ഹരി മേനോന്‍ നടപ്പാക്കിവരുന്നത്.  മുഖസൗന്ദര്യവല്‍ക്കരണം, സ്തനശസ്ത്രക്രിയ, ശരീരസൗന്ദര്യവല്‍ക്കരണം. കഷണ്ടിയുടെ ചികിത്സ എന്നീ മേഖലകളിലാണ് അദ്ദേഹം പ്രാവീണ്യം കരസ്ഥമാക്കിയിട്ടുള്ളത്.
    2010ല്‍ കൊച്ചിയിലെ വിഖ്യാതമായ ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ കോസ്‌മെറ്റിക് സര്‍ജറിക്കായുള്ള കേരളത്തിലെ ആദ്യ സവിശേഷ ഡിപ്പാര്‍ട്ട്‌മെന്റ് അദ്ദേഹം തുടങ്ങുകയും അതിന്റെ മേധാവിയായി നാളിതുവരെ തുടരുകയും ചെയ്യുന്നു. ലേക്ക്‌ഷോര്‍ കോസ്‌മെറ്റിക് വിഭാഗം ഇപ്പോള്‍ കേരളത്തിലെ മികച്ചതും പ്രസിദ്ധവുമായ സൗന്ദര്യശസ്ത്രക്രിയാ കേന്ദ്രമാണ്. ഇന്നാട്ടുകാര്‍ക്കു പുറമേ മറുനാടന്‍ മലയാളികളും വിദേശികളും ധാരാളമായി ഇവിടെ ചികിത്സ തേടിവരുന്നു.
    ശരീരത്തിലെ മേദസ്സ് കുറയ്ക്കുവാനുള്ള ''ലൈപ്പോസക്ഷന്‍'', പുരുഷ സ്തനവളര്‍ച്ചാ നിവാരണം, പ്രസവശേഷം വയര്‍ കുറയ്ക്കാനുള്ള ''ടമ്മിടക്ക്'', സ്തന സൗന്ദര്യത്തിനുള്ള ശസ്ത്രക്രിയ, മൂക്കിന്റെ ആകാരഭംഗിക്കുള്ള ''റൈനോപ്ലാസ്റ്റി'' കഷണ്ടിനിര്‍മ്മാര്‍ജ്ജനത്തിനായുള്ള ''ഹെയര്‍ട്രാന്‍സ്പ്ലാന്റ്'', മുഖത്തെ ചുളിവുകള്‍ മാറ്റാനുള്ള ''ഫേസ്‌ലിഫ്റ്റ്'' ഓപ്പറേഷന്‍ കൂടാതെ മുഖത്തെ ചുളിവുകള്‍ കുറയ്ക്കാനുള്ള ''ബോട്ടോക്‌സ്'', ''ഫില്ലേര്‍സ്'' എന്നീ കോസ്‌മെറ്റിക് ചികിത്സകളാണ് സര്‍വ്വസാധാരണമായി ഇവിടെ ചെയ്തുവരുന്നത്.


അനുഷ്ഠാന തത്വങ്ങള്‍
    അനുഷ്ഠാനമെന്ന രീതിയില്‍ ലേക്ക്‌ഷോര്‍ കോസ്‌മെറ്റിക് വിഭാഗവും
ഡോ.ഹരി മേനോനും പിന്‍തുടര്‍ന്നുവരുന്ന പ്രധാന പ്രവര്‍ത്തന സംഹിത ഇവയാണ്.
1.    ലോകോത്തര ഗുണനിലവാരത്തില്‍ കോസ്‌മെറ്റിക് സര്‍ജറി (സൗന്ദര്യശസ്ത്രക്രിയ) പൂര്‍ണ്ണസമര്‍പ്പണത്തോടും സത്യസന്ധതയോടും കൂടി ഏറ്റെടുത്തു ചെയ്യുക.
2.    ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിടുള്ളതും അപായനിരക്ക് ഏറ്റവും കുറവുള്ളതുമായ ചികിത്സാ രീതികള്‍ മാത്രം സ്വീകരിച്ചു നടപ്പാക്കുക.
3.    ചികിത്സയെക്കുറിച്ച് ആവശ്യമുള്ള വിവരം സുതാര്യമായി നല്‍കുക.
4.    ശസ്ത്രക്രിയയിലും തുടര്‍ന്നുള്ള ശുശ്രൂഷയിലും പൂര്‍ണ്ണവും ഉന്നതവുമായ നിലവാരം പുലര്‍ത്തുക.
5.    ഉപയോഗിക്കുന്ന ഇംപ്ലാന്റ്, മരുന്നുകള്‍ എന്നിവ ഏറ്റവും ഉയര്‍ന്ന നിലവാരം ഉള്ളതായിരിക്കുവാന്‍ ശ്രദ്ധിക്കുക.
6.    ചികിസ്ത തേടുന്നവരുടെ സമയത്തിനും ആവശ്യങ്ങള്‍ക്കും സര്‍വ്വപ്രാധാന്യം നല്‍കുക.
7.    നൂതന ചികിത്സാരീതികളെക്കുറിച്ച് ചികിത്സാര്‍ത്ഥികളിലും പൊതുജനങ്ങളിലും തികഞ്ഞ അവബോധവും വിശ്വാസവും സൃഷ്ടിക്കുക.
8.    കോസ്‌മെറ്റിക് സര്‍ജറി മേഖലയുടെ തന്നെ മൊത്തത്തിലുള്ള വികസനത്തിനും ആധുനീകരണത്തിനും ഉയര്‍ന്ന വൈദഗ്ദ്ധ്യവും നൈപുണ്യവും സംഭാവന നല്‍കാന്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുക.