സ്തനവലിപ്പം എന്തിന് വര്‍ദ്ധിപ്പിക്കണം?
സ്തനവലിപ്പം വര്‍ദ്ധിപ്പിക്കുന്നനുള്ള ശസ്ത്രക്രിയ സാധാരണയായി നടപ്പാക്കുന്നത് സ്തനവലിപ്പം കുറവുള്ള യുവതികള്‍ക്കാണ്. കൂടാതെ വലിപ്പമോ ഘനമോ കുറയുമ്പോഴുണ്ടാകുന്ന ആകൃതിയിലുള്ള ഇടിച്ചില്‍ ഇല്ലാതാക്കാനും സ്തനാര്‍ബ്ബുദ ചികിത്സയ്ക്കുള്ള ശസ്ത്രക്രിയയ്ക്കു ശേഷം സ്തനാകൃതി പുനഃസൃഷ്ടിക്കുവാനും അത് നടത്തിവരുന്നുണ്ട്.
സ്തനവലിപ്പം വര്‍ദ്ധിപ്പിക്കുവാനുള്ള ആഗ്രഹാഭിലാഷങ്ങള്‍ കൂടിവന്നുകൊണ്ടിരിക്കുന്നു. സൗന്ദര്യശസ്ത്രക്രിയയെ സംബന്ധിച്ചും അതിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുമുള്ള അറിവു കൂടി വരുന്നതനുസരിച്ചും സ്ത്രീകള്‍ക്കിടയില്‍ അവരുടെ ആകാരസൗഷ്ഠവം വര്‍ദ്ധിപ്പിച്ച് ആത്മവിശ്വാസവും ആത്മാഭിമാനവും മെച്ചപ്പെട്ട നിലയില്‍ നേടിയെടുക്കുവാനും ശസ്ത്രക്രിയാമാര്‍ഗ്ഗം തിരഞ്ഞെടുക്കുവാന്‍ കൂടുതല്‍ പേര്‍ തയ്യാറാകുന്നുണ്ട്. സ്തനത്തിനകത്ത് അനുയോജ്യമായ ഏതെങ്കിലും അന്യവസ്തു കടത്തി സ്ഥാപിക്കുന്ന ശസ്ത്രക്രിയാ പ്രക്രിയയ്ക്കാണ് യൃലമേെ ശാുഹമി േഎന്ന നാമകരണം. ഈ ആവശ്യത്തിന് അന്യവസ്തുവായി ഉപയോഗിച്ചുവരുന്നത് ''സിലിക്കോണ്‍ ജെല്‍'' എന്ന അതിലോലവും മൃദുവുമായ വസ്തുവാണ്. രാസപരമായി തികച്ചും നിഷ്‌ക്രിയമായതും ശരീരകലയില്‍ യാതൊരു ദോഷവും വരുത്താതെ ഒട്ടിച്ചേര്‍ന്നിരിക്കുന്ന ഒന്നാണത്. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ എന്ന ഔദ്യോഗിക സ്ഥാപനം ദീര്‍ഘവും അതിസൂക്ഷ്മവുമായ പഠനങ്ങള്‍ സ്തനവലിപ്പ വര്‍ദ്ധന ശസ്ത്രക്രിയയെ സംബന്ധിച്ച് നടത്തിയ ശേഷം അതിനുപയോഗിച്ചുവരുന്ന ''സിലിക്കോണ്‍ ജെല്‍'' തികച്ചും അനുയോജ്യമായ വസ്തുവാണെന്നും അത് സ്തനത്തിന്റേയോ ധരിക്കുന്ന വ്യക്തിയുടേയോ ആരോഗ്യത്തെ ഒട്ടും തന്നെ ദോഷകരമായി ബാധിക്കുന്നില്ലെന്നും ഏറെനാളായി അംഗീകരിച്ചിട്ടുള്ളതാണ്.
സ്തനവലിപ്പം എങ്ങിനെയാണ് വര്‍ദ്ധിപ്പിക്കുന്നത്?
അനുയോജ്യമായ വലിപ്പത്തിലുള്ളതും പൂര്‍ണ്ണമായും സൂക്ഷ്മാണുമുക്തമാക്കിയതുമായ ഓരോ . സ്തനങ്ങള്‍ക്കോ ശരീരത്തിനോ യാതൊരു ദോഷവും അത് വരുത്തിവയ്ക്കുന്നില്ല.
അനുയോജ്യമായ വലിപ്പത്തില്‍ ഇംപ്ലാന്റ് തെരഞ്ഞെടുക്കുന്നതെങ്ങനെയാണ്?
ഉപയോഗിക്കുന്നതിനുള്ള ഇംപ്ലാന്റിന്റെ വലിപ്പം നിശ്ചയിക്കുന്നതിന് പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനമായത് ശസ്ത്രക്രിയയ്ക്കു ശേഷം നിങ്ങള്‍ വേണമെന്നാഗ്രഹിക്കുന്ന സ്തനവലിപ്പം എത്രയെന്നുള്ളതുതന്നെ. അത്രതന്നെ പ്രാധാന്യമുള്ളതാണ് ശരീരഘടനാ ശാസ്ത്രമനുസരിച്ച് ശസ്ത്രക്രിയാ വിദഗ്ധന്‍ പരിശോധിച്ചു നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍. അതായത്, നിങ്ങളുടെ നെഞ്ചളവ്, സ്തനകലയുടെ വീതി, ചര്‍മ്മത്തിന്റെ മുറുക്കം എന്നിവ. ഉപയോഗിക്കുന്ന ഇംപ്ലാന്റിന്റെ വലിപ്പം 150 ഗ്രാം മുതല്‍ 700 ഗ്രാം വരെയാകാമെങ്കിലും സാധാരണ സ്വീകരിക്കേണ്ടിവരാറുള്ളത് 200 മുതല്‍ 300 ഗ്രാം വരെയാണ്.
ശസ്ത്രക്രിയാമാനദണ്ഡങ്ങള്‍
സ്തനവലിപ്പവര്‍ദ്ധനയ്ക്കായുള്ള ശസ്ത്രക്രിയ സാധാരണഗതിയില്‍ ഒരു പകല്‍ നേരത്തു മാത്രം ഒതുങ്ങുന്ന ഒന്നായിരിക്കും. ശസ്ത്രക്രിയയ്ക്കു വിധേയയാകേണ്ട വ്യക്തിയെ ബോധം കെടുത്തിയാണ് (ഴലിലൃമഹ മിലേെവലശെമ) അത് ചെയ്യുക. ശസ്ത്രക്രിയയ്ക്കു മാത്രം 60 മുതല്‍ 90 മിനിറ്റാണ് വേണ്ടിവരിക. മുറിവ് തയ്ച്ചുകൂട്ടുന്നതിന് ഉപയോഗിക്കുന്ന നൂല്‍ താനെ അലിയുന്ന ഇനമായിരിക്കും. അതിനാല്‍ പിന്നീടത് നീക്കം ചെയ്യേണ്ട ആവശ്യമുണ്ടാകില്ല.
ശസ്ത്രക്രിയയ്ക്കു ശേഷം പൂര്‍വ്വസ്ഥിതിയിലാകുന്നതെങ്ങനെ?
സാധാരണഗതിയില്‍ ഇത് അസുഖകരമായ യാതൊരു അനുഭവവും ഉണ്ടാക്കില്ല. എന്തെങ്കിലും അസ്‌കിത ഉണ്ടായാല്‍ തന്നെ ആദ്യത്തെ ആഴ്ചത്തേയ്ക്ക് നിര്‍ദ്ദേശിക്കുന്ന ചികിത്സാമുറകള്‍ അനുഷ്ഠിക്കുന്നതോടെ അത് തീര്‍ത്തും ഇല്ലാതാകുകയും ചെയ്യും. സ്തനങ്ങളില്‍ പ്രത്യേകിച്ചും മുലക്കണ്ണുകളിലും മുലഞെട്ടുകളിലും ആദ്യദശയില്‍ മരവിപ്പുണ്ടാകാം. എന്നാല്‍ സാധാരണയില്‍ നിന്നും വ്യത്യസ്ഥമായ സ്പര്‍ശാനുഭവം ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത്യന്തം വിരളമായേ അനുഭവപ്പെടാറുള്ളൂ.
ശസ്ത്രക്രിയയ്ക്കു ശേഷം ആദ്യഘട്ടത്തില്‍ വലിപ്പത്തിലും ദൃഢതയിലും സ്തനങ്ങള്‍ക്ക് അല്പം വീക്കം കൂടിയതായി അനുഭവപ്പെടാം. ആന്തരിക കലകള്‍ക്കുണ്ടാവുന്ന വ്യത്യാസം കൊണ്ടാണിത്. നാല് മുതല്‍ ആറ് ആഴ്ച കൊണ്ട് സ്തനങ്ങള്‍ സാധാരണ നിലയിലെത്തിച്ചേരും.
ശസ്ത്രക്രിയ കഴിഞ്ഞ് പിറ്റേ ദിവസം തന്നെ മാസംപേശികള്‍ നിവര്‍ത്തുന്നതിനുള്ള ശാരീരിക മുറകള്‍ ആരംഭിക്കും. അതോടുകൂടി ലഘുവായ മറ്റ് വ്യായാമമുറകള്‍ അനുവദിക്കും.
ഭാരം ഉയര്‍ത്തല്‍, ആയാസം കൂടിയ ശാരീരിക പ്രവൃത്തികള്‍, സ്തനങ്ങള്‍ താലോലിക്കല്‍ എന്നിവ ശസ്ത്രക്രിയയ്ക്കു ശേഷം ഒരു മാസത്തേയ്ക്ക് പാടില്ല.
ശസ്ത്രക്രിയയുടെ ഫലമായുണ്ടാകാന്‍ സാദ്ധ്യതയുള്ള ഭവിഷ്യത്തുകള്‍
വിവിധ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകളില്‍ സ്തനവലിപ്പ വര്‍ദ്ധനയ്ക്കായുള്ളത് ഏറ്റവും സാധാരണമായി നടത്തിവരുന്ന ഒന്നാണ്. അതിന്റെ സുരക്ഷിതത്വം ഉയര്‍ന്നതും ദൂഷ്യഭവിഷ്യത്തുകള്‍ വളരെ കുറഞ്ഞതും ആണ്. ഏതായാലും ഏതു ശസ്ത്രക്രിയയ്ക്കുമുണ്ടാകാവുന്നതുപോലെ സങ്കീണ്ണഫലങ്ങള്‍ സ്തനവലിപ്പവര്‍ദ്ധനയിലും ഉണ്ടാകാമെന്നുള്ളത് തള്ളിക്കളയാനാവില്ല. അതിന്റെ എല്ലാ വശങ്ങളും നിങ്ങളുടെ ശസ്ത്രക്രിയാ വിദഗ്ധനുമായി മുന്‍കൂട്ടി സംസാരിച്ചു മനസ്സിലാക്കുന്നതാണ് ഉത്തമം.
സ്തനത്തിനായുള്ള ഇംപ്ലാന്റ് ശസ്ത്രക്രിയയും അര്‍ബ്ബുദവും
സ്തനത്തിനകത്ത് ഇംപ്ലാന്റ് നിവേശിപ്പിക്കുന്നതിന്റെ ഫലമായി അര്‍ബ്ബുദമുണ്ടാകുന്നതിന്റെ സാദ്ധ്യത ഏറുന്നുണ്ടെന്നുള്ളതിന് തെളിവുകളൊന്നുമില്ല. ഇംപ്ലാന്റ് നടത്തിയിട്ടുള്ള ഒരു വ്യക്തിക്ക് സ്തനാര്‍ബ്ബുദം ഉണ്ടായാല്‍ അതുകൊണ്ടുണ്ടാകാവുന്ന ഭവിഷ്യത്ത് സാധാരണ ഗതിയില്‍ ഉണ്ടാകുന്ന സ്തനാര്‍ബ്ബുദത്തില്‍ നിന്ന് വ്യത്യസ്തമാകുന്നില്ല.
ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കു ശേഷം മമ്മോഗ്രഫി ഫലം
ഇംപ്ലാന്റ് നടത്തിയിട്ടുള്ള സ്തനങ്ങളുടെ മമ്മോഗ്രഫി പ്രതിച്ഛായ വ്യക്തമാകില്ല. അതുകൊണ്ട് അതിന്റെ ഫലം വ്യാഖ്യാനിക്കുവാനും ബുദ്ധിമുട്ടാകും. എങ്കിലും പ്രതിച്ഛായ രേഖപ്പെടുത്താനുള്ള സോണോ മമ്മോഗ്രാം, എം,ആര്‍.ഐ. സ്‌കാന്‍ എന്നീ മറ്റ് നൂതന സങ്കേതങ്ങള്‍ വഴി ലഭിക്കാവുന്ന ഫലങ്ങള്‍ക്ക് വളരെ ഉയര്‍ന്ന തോതിലുള്ള സൂക്ഷ്മചൈതന്യം ശസ്ത്രക്രിയയ്ക്കു ശേഷവും നിലനില്‍ക്കും.
സ്തനാര്‍ബ്ബുദം കുടുംബചരിത്രത്തിലുള്ളവരെ ഇംപ്ലാന്റ് ശസ്ത്രക്രിയ എങ്ങിനെ ബാധിക്കും?
സ്തനാര്‍ബ്ബുദം പരാമ്പരാഗതമായുള്ളവര്‍ക്ക് സ്തന ഇംപ്ലാന്റ് ശസ്ത്രക്രിയ നിഷിദ്ധമല്ല. അവര്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായാല്‍ തുടര്‍പ്രക്രിയയെന്ന നിലക്ക് സ്വയം സ്തനപരിശോധനയോ സോണോ മമ്മോഗ്രഫിയോ എം.ആര്‍.ഐ.സ്‌കാനോ ഒരു പതിവ് മുന്‍കരുതലായി ഏറ്റെടുത്ത് നടത്തി ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയാണ് വേണ്ടത്.
ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കു ശേഷം കുഞ്ഞിന് മുലയൂട്ടല്‍
പാല്‍ ചുരത്തുന്നതിന് സഹായിക്കുന്ന സ്തനഗ്രന്ഥിക്കു താഴെയാണ് ശസ്ത്രക്രിയ വഴി ഇംപ്ലാന്റ് ഉറപ്പിക്കുന്നത്. അതുകൊണ്ട് സാധാരണ ഗതിയില്‍ ക്ഷീരോല്പാദനത്തേയോ സ്രവണത്തേയോ അത് ബാധിക്കുന്നില്ല. എന്നാല്‍ ശസ്ത്രക്രിയയില്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുത മുലക്കണ്ണുകളില്‍ മുറിവ് തട്ടാതെ നോക്കുക എന്നതാണ്. സ്തനങ്ങളില്‍ ഇംപ്ലാന്റ് നടത്തിയിട്ടുള്ള അമ്മമാരെ യഥാവസരം മുലയൂട്ടല്‍ നടത്തുന്നതിന് പ്രോത്സാഹിപ്പിച്ചുവരികയാണ് ചെയ്യാറ്.