മുഖത്തിനനുയോജ്യമായതും മനോഹരവുമായ രൂപമാറ്റം മൂക്കിനു നല്‍കുകയാണ് റൈനോപ്ലാസ്റ്റി നടത്തുന്നതിന്റെ ഉദ്ദേശ്യം. ഒരു സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ എന്ന നിലയ്ക്ക് റൈനോപ്ലാസ്റ്റി ഒരേസമയം ഒരു വെല്ലുവിളിയും പൂര്‍ണ്ണതോതില്‍ ഫലദായകവുമാണ്. ശസ്ത്രക്രിയയുടെ ഫലമായി സമീകൃതമായ മുഖചേതനയും വര്‍ദ്ധിച്ച ആത്മാഭിമാനവും നേടാന്‍ കഴിയുന്നു. സാധാരണ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍
റൈനോപ്ലാസ്റ്റി നടത്തുന്നതിന് സാധാരണയായ കാരണങ്ങള്‍
പ്രാഥമിക നിലയിലുള്ള ഒരു ശസ്ത്രപ്രയോഗം എന്ന അടിസ്ഥാനത്തിലാണ് മിക്കവാറും റൈനോപ്ലാസ്റ്റി ശസ്ത്രക്രിയകള്‍ നടത്തിവരുന്നത്. അതിന്റെ അര്‍ത്ഥം തികച്ചും ക്രമമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന മൂക്ക് സൗന്ദര്യബോധം തൃപ്തിപ്പെടുത്തുവാന്‍ വേണ്ടി മാത്രമായി രൂപഭേദം വരുത്തുന്നു എന്നാണ്.
റൈനോപ്ലാസ്റ്റി നിയതമായ ഏതെങ്കിലുമൊരു മാതൃകയെ അടിസ്ഥാനമാക്കിയല്ല നടത്തുക. ഓരോ അവസ്ഥയിലുമുള്ളതിനെ വ്യക്തിഗതമായി പരിഗണിച്ചു മാത്രമേ അത് നടപ്പാക്കാന്‍ കഴിയൂ. അതുകൊണ്ട് ശസ്ത്രക്രിയയ്ക്കായുള്ള വിവിധ നടപടികളെ വര്‍ഗ്ഗം തിരിക്കുക സാദ്ധ്യമല്ല. സൗന്ദര്യശാസ്ത്രം അടിസ്ഥാനമാക്കിയുള്ളതും മൂക്കിനെ സംബന്ധിക്കുന്നതുമായ പ്രശ്‌നങ്ങള്‍ നിരവധിയാണെന്നു മാത്രമല്ല, വൈവിദ്ധ്യം നിറഞ്ഞതുമാണ്. ഒരു വ്യക്തിയില്‍ അത് ഒറ്റയ്‌ക്കോ സമ്മിശ്രമായോ കണ്ടുവരാം. സാധാരണയായി നേരിടുന്നവയും പരിഹരിക്കാവുന്നതുമായ പ്രശ്‌നങ്ങളില്‍ ചിലവ താഴെ ചേര്‍ക്കുന്നവയാണ്:
1. സാമാന്യത്തിലധികം വലിയ മൂക്ക്/കൂടുതലായി തള്ളിനില്‍ക്കുന്നത്
2. വ്യതിയാനം സംഭവിച്ചത്/വളഞ്ഞത്
3. മൂക്കുപാലത്തില്‍ മുഴയോ കൂനോ ഉള്ളത്
4. ഉണ്ട ആകൃതിയിലുള്ളത്/അറ്റം ഉരുണ്ടത്
5. വീതിയേറിയതിനോടൊപ്പം അടി വികസിച്ചത്
6. തീര്‍ത്തും ചെറിയ നാസിക
7. ചെറിയ പൂമൊട്ട് ആകൃതി ഉള്ളത്
8. ജന്മനാ രൂപവൈകൃതമുള്ളവ :
1. മുറിച്ചുണ്ട് ബന്ധത്തോടുകൂടിയ വിരൂപ നാസിക
2. പരിക്കുകള്‍ മൂലമുണ്ടായ വൈരൂപ്യങ്ങള്‍
അവസ്ഥാനിര്‍ണ്ണയവും ശസ്ത്രക്രിയയ്ക്കായുള്ള ആസൂത്രണവും
ഒരു ശസ്ത്രക്രിയയെന്ന നിലയില്‍ വിശദമായ ആവശ്യകോപാധികള്‍ വിലയിരുത്തല്‍, ചര്‍ച്ച, ആസൂത്രണം എന്നിവ അവശ്യം ആവശ്യമായ ഒരു പ്രക്രിയയാണ് റൈനോപ്ലാസ്റ്റി. ആസൂത്രണോപാധിയില്‍ ഏറ്റവും പ്രധാനമായത് വ്യക്തിയുടെ ആവശ്യങ്ങളും പ്രതീക്ഷകളും മനസ്സിലാക്കലാണ്. അതേത്തുടര്‍ന്ന് ശസ്ത്രക്രിയാവിദഗ്ദന്‍ അവയില്‍ ഏതെല്ലാം സാദ്ധ്യമാകും ഏതെല്ലാം സാദ്ധ്യമാകില്ല എന്ന് നിങ്ങളോട് വിശദീകരിക്കും.
റൈനോപ്ലാസ്റ്റിയുടെ ആസൂത്രണത്തില്‍ നിര്‍ണ്ണായകമായ മറ്റൊരു ഘടകം മൂക്കൊഴികെ മുഖത്തെ ബാക്കി പ്രത്യേക സവിശേഷതകളുടെ അവസ്ഥ വിലയിരുത്തലാണ്. മൂക്കിന്റെ സൗന്ദര്യം ഒറ്റപ്പെടുത്തി ഒരു മതിപ്പിലെത്താന്‍ കഴിയില്ല. അത് മുഖത്തിന് ആകര്‍ഷകത്വം നല്‍കുന്നു എന്നു ബോദ്ധ്യപ്പെടണം. അക്കാരണത്താല്‍ റൈനോപ്ലാസ്റ്റിയുടെ ആത്യന്തിക ലക്ഷ്യം അംഗപ്പൊരുത്തവും സമീകൃതാവസ്ഥയും അവയിലൂടെ മുഖകാന്തിയും നേടുക എന്നതുതന്നെയാണ്.
ശസ്ത്രക്രിയ
റൈനോപ്ലാസ്റ്റി ഒരു പകല്‍ സമയ ശസ്ത്രക്രിയയായിട്ടാണ് സാധാരണ നടപ്പാക്കുക. അത് ബോധം കെടുത്തിയോ ശസ്ത്രക്കിയയ്ക്ക് വിധേയമാകേണ്ട അവയവഭാഗം മാത്രം മരവിപ്പിച്ചോ ചെയ്യാം.
ശസ്ത്രക്രിയ ചെയ്തു തീര്‍ക്കാന്‍ 1-2 മണിക്കൂര്‍ എടുക്കും. അതിന്റെ ഓരോ നടപടിയും എങ്ങിനെയെന്നത് ശസ്ത്രക്രിയയുടെ രൂപരേഖയെ ആശ്രയിച്ചിരിക്കും. അത് ചെയ്തുവരുമ്പോള്‍ കോമളാസ്ഥികള്‍ (രമൃശേഹമഴല)െ, അസ്ഥികള്‍, മൃദുലകോശകല എന്നിവയുടെ ആകൃതിയും സംവിധാനവും സംബന്ധിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടിവന്നേക്കും. കൂടാതെ ഒട്ടിച്ചു ചേര്‍ക്കുന്നതിന് ഉപയോഗിക്കേണ്ട വസ്തുക്കളായ ചെവിയുടേയും വാരിയെല്ലിന്റേയും കോമളാസ്ഥികളോ വച്ചുപിടിപ്പിക്കേണ്ട കലകളോ (ശാുഹമിെേ) ആവശ്യമനുസരിച്ച് കൂട്ടേണ്ടിയും വരാം.
ശസ്ത്രക്രിയയ്ക്കു ശേഷമുള്ള സുഖപ്രാപ്തി
മൂക്കിന്മേലും കണ്ണിനുതാഴെയും ഉള്ള വീക്കവും പരിക്കുകളും 2-3 ആഴ്ച കൊണ്ട് മാറും. നീര്‍ക്കെട്ട് മിക്കവാറും മുഴുവനും 7 മുതല്‍ 10 ദിവസം കൊണ്ട് ശമിക്കും.
ആയാസരഹിതമായ ജോലികള്‍ ഒരാഴ്ചയ്ക്ക് ശേഷം ആരംഭിക്കുന്നതിന് തയ്യാറെടുക്കാം. ആയാസമേറിയവ ഒരുമാസത്തിനു ശേഷം മാത്രം മതി.
മറ്റു നടപടികള്‍
മൂക്കിന് രൂപഭേദമോ മുഖത്തിന് സൗന്ദര്യവര്‍ദ്ധനയോ കൈവരുത്തുന്നതിനു വേണ്ടി നടത്തുന്ന ശസ്ത്രക്രിയകളുടെ പരമമായ ലക്ഷ്യം മുഖാകൃതിയും അതുവഴി മുഖസൗന്ദര്യവും കഴിയുന്നത്ര പ്രശോഭിപ്പിക്കുകയായതുകൊണ്ട് ചില അവസരങ്ങളില്‍ വിശേഷാല്‍ നടപടികള്‍ കൂടി എടുക്കുന്നത് ഉചിതമായിരിക്കും.
മൂക്കിന്റെ ആകൃതിയില്‍ മാറ്റം വരുത്തുന്നതോടൊപ്പം പലപ്പോഴും ചെയ്തുവരുന്ന നേര്‍വഴിയിലുള്ളതും സുരക്ഷിതവുമായ മറ്റൊരു ശസ്ത്രക്രിയയാണ് താടിയുടെ വലുപ്പം കൂട്ടുന്നതിനുള്ളത്. അത് ചെയ്യുന്നത് മിക്കവാറും അവസരങ്ങളില്‍ ശസ്ത്രക്രിയയില്‍ കൂട്ടിച്ചേര്‍ക്കലിന് അനുയോജ്യമായ വസ്തുക്കള്‍ ഉപയോഗപ്പെടുത്തിയാണ്.
കവിളുകളുടെ വലുപ്പം കൂട്ടല്‍, മുഖത്ത് നിലവിലുള്ള അമിതകൊഴുപ്പ് നിര്‍മ്മാര്‍ജ്ജനം, ചുണ്ട് തുടുപ്പിക്കല്‍, നുണക്കുഴി സൃഷ്ടിക്കല്‍ എന്നിവയാണ് രൂപഭേദവുമായി ബന്ധപ്പെടുത്തി നടത്തിവരുന്ന മറ്റ് ശസ്ത്രക്രിയാ നടപടികള്‍.
സ്തനം, ഉടല്‍ എന്നിവയ്ക്കായുള്ള സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകളുമായി കൂടെ ചേര്‍ത്തും റൈനോപ്ലാസ്റ്റി നടപ്പാക്കിവരുന്നുണ്ട്.