മലയാളത്തിലെ തലക്കെട്ടില്‍ വിവക്ഷിക്കുന്നതുപോലെ നിയതമല്ലാത്ത ഒരു വളര്‍ച്ചാപ്രതിഭാസമാണിത്. പുരുഷസ്തനവളര്‍ച്ചയെന്നോ വീര്‍ത്ത പുരുഷ മുലഞെട്ടുകളെന്നോ ഒരു തരത്തില്‍ ഇതിനെ വിശദീകരിക്കാം. ആംഗലേയ ഭാഷയിലുള്ള പേരിലെ ''ഗൈനെ'' എന്ന ഗ്രീക്ക് പദം സ്ത്രീയേയും ''മാസ്‌റ്റോസ'' എന്നത് സ്തനത്തേയുമാണ് സൂചിപ്പിക്കുന്നത്.
അത് എങ്ങനെ സംഭവിക്കുന്നു?
ചില പുരുഷന്മാരുടെ യൗവ്വനാരംഭത്തില്‍ അതായത് ലൈംഗിക പക്വത എത്തുന്ന ഘട്ടത്തില്‍, ബന്ധപ്പെട്ട ഗ്രന്ഥികളില്‍ ഉല്പാദിപ്പിക്കപ്പെടുന്ന സ്രവം സൃഷ്ടിക്കുന്ന ഒരു നിസ്സാര ക്രമക്കേടാണിത്. മിക്കവാറും സന്ദര്‍ഭങ്ങളില്‍ കൗമാരപ്രായത്തില്‍ ആരംഭിക്കുന്ന ആ തടിപ്പ് രണ്ടുവര്‍ഷം കൊണ്ട് ചികിത്സയൊന്നും കൂടാതെ തന്നെ സ്വയം അപ്രത്യക്ഷമാകാറുണ്ട്. അങ്ങിനെ സംഭവിക്കാതെ വരുമ്പോള്‍ നിലനില്‍ക്കുന്ന സ്തനകലയും അതോടൊപ്പമുണ്ടാകുന്ന കൊഴുപ്പു നിക്ഷേപങ്ങളും ചേര്‍ന്നാണ് നെഞ്ചില്‍ (അവയവത്തിനകത്തെ) തടിപ്പു സൃഷ്ടിക്കുന്നത്. മറ്റു ചില കാരണങ്ങള്‍ കൊണ്ടും, അതായത് ചില മരുന്നുകളുടെ പാര്‍ശ്വഫലമായോ സ്റ്റിറോയിഡ് ഇനത്തില്‍പെട്ട രാസക്കൂട്ടുകള്‍ ഉപയോഗിച്ചുള്ള ചികിത്സ കാരണമായോ ചില ഹോര്‍മോണ്‍ സൃഷ്ടിത ക്രമക്കേടുകളായോ അതുമല്ലെങ്കില്‍ ചില കരള്‍രോഗങ്ങള്‍ വരുത്തി വയ്ക്കുന്നതുകൊണ്ടോ, അതുണ്ടാകാം. പൊണ്ണത്തടിയുള്ള ചില പുരുഷന്മാരില്‍ ശുദ്ധമായ കൊഴുപ്പു മാത്രം അടിഞ്ഞുകൂടുന്നതു മൂലവും ''സ്തനം'' പോലെയുള്ള വളര്‍ച്ചയുണ്ടാകാറുണ്ട്. അതിനെ സ്യൂഡോ ഗൈനക്കോമാസ്റ്റിയ അഥവാ വ്യാജപുരുഷസ്തനം എന്നു പറയാം.
അതിലെന്താണ് അടങ്ങിയിട്ടുള്ളത്?
മിക്കവാറും പുരുഷസ്തനങ്ങളില്‍ സ്തനകല (ഗ്രന്ഥികളടങ്ങുന്നത്) യുടേയും കൊഴുപ്പിന്റേയും ഒരു സംയോഗമാണുണ്ടാകുക. സംയോഗത്തില്‍ ഓരോ അംശവും എത്ര വീതം എന്നുള്ളത് വ്യത്യസ്ഥമായിരിക്കും. ധാരാളം വ്യായാമം ചെയ്ത് ദൃഢമായ ശരീരം വളര്‍ത്തിയെടുത്തിട്ടുള്ളവരിലും മേദസ്സ് കുറഞ്ഞവരിലും ഗ്രന്ഥികളുടെ ശേഖരമായിരിക്കും അധികം (വീര്‍ത്ത മുലഞെട്ടുകള്‍ ). മറ്റു ചിലരില്‍ കൊഴുപ്പിന്റെ സാന്നിദ്ധ്യമാണ് അധികരിക്കുക
.
എപ്പോഴാണ് ശസ്ത്രക്രിയ നടത്താവുന്നത്?
ശസ്ത്രക്രിയ തേടുന്നവര്‍ അധികപങ്കും 18-28 വയസ്സുള്ളവരാണ്. പ്രായപൂര്‍ത്തിയായവരില്‍ 30 മുതല്‍ 50 വയസ്സുവരെ ഉള്ളവരുണ്ട്.
എന്തിന് ശസ്ത്രക്രിയയ്ക്ക് വിധേയമാകണം?
സ്തന സമാനമായ വളര്‍ച്ച ശാരീരികമായി ദോഷം ചെയ്യുന്നതല്ല. അത് കൂടുതലാകുമ്പോഴും മിക്കവാറും പുരുഷന്മാര്‍ക്ക് മാനസികമായി അലോസരമുണ്ടാകാം. പ്രത്യേകിച്ച് നെഞ്ച് നഗ്നമാക്കി ചെയ്യേണ്ട പ്രവര്‍ത്തികളിലേര്‍പ്പെടുമ്പോള്‍, അതായത് നീന്തലിനായോ, ഇന്ത്യയിലെ ചില മതപരമായ ചടങ്ങുകള്‍ക്കായോ, ജാള്യതയോ മനഃപ്രയാസമോ നേരിടും. വ്യായാമം മാത്രം കൊണ്ട് ഗ്രന്ഥികളടങ്ങുന്ന കലകളുടെ വലിപ്പം കുറയ്ക്കാന്‍ കഴിയില്ല. അതുകൊണ്ട് സ്തനവളര്‍ച്ച അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെങ്കില്‍ ശസ്ത്രക്രിയ മാത്രമായിരിക്കും അതു തടയുന്നുന്നതിനുള്ള പോംവഴി. ധാരാളം പുരുഷന്മാര്‍ പ്രശ്‌നവുമൊത്ത് ജീവിച്ചുവരുന്നുണ്ട്. അതിനു കാരണം ഒന്നുകില്‍ പുരുഷസ്തനം അവരെ വിഷമിപ്പിക്കുന്നില്ല. അല്ലെങ്കില്‍ ബന്ധപ്പെട്ട ശസ്ത്രക്രിയയുടെ വിവിധവശങ്ങളെക്കുറിച്ച് അവര്‍ വേണ്ടത്ര അവബോധം നേടിയിട്ടില്ല എന്നു വേണം കരുതാന്‍. ശസ്ത്രക്രിയയെപ്പറ്റി ചിന്തിക്കുമ്പോള്‍ സംഭ്രമമോ അമ്പരപ്പോ നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ താക്കോല്‍ദ്വാരശസ്ത്രക്രിയയ്ക്കായി ആലോചിച്ച് ഒരു തീരുമാനത്തിലെത്താം.
പ്രശ്‌നപരിഹാരം എങ്ങിനെ?
ഫലപ്രദമായ പ്രശ്‌നപരിഹാരത്തിന് പല മാര്‍ഗ്ഗങ്ങളുണ്ട്.
1. ഭേദഗതി വരുത്തിയ ലൈപ്പോസക്ഷന്‍ സങ്കേതം (താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി പുരുഷസ്തനം ചെറുതാക്കല്‍) ഉപയോഗിച്ച് സ്തനകലകള്‍ നീക്കം ചെയ്യുകയും വളരെ ചെറിയ മുറിവുകളില്‍കൂടി അമിത കൊഴുപ്പ് വലിച്ചെടുത്ത് കളയുകയും ചെയ്യുക. ഇതുവഴി നെഞ്ചിന്റെ രൂപം പൂര്‍ണ്ണമായും സാധാരണ നിലയിലെത്തിക്കാം. ശസ്ത്രക്രിയയുടെ മുറിപ്പാടുകള്‍ ഏറ്റവും കുറഞ്ഞിരിക്കുമെന്നുള്ളതുകൊണ്ട് മിക്കവാറും ആളുകള്‍ ഈ രീതിക്കാണ് മുന്‍ഗണന നല്‍കിവരുന്നത്.
2. മുലക്കണ്ണിന് ചുറ്റും മുറിവുണ്ടാക്കി നേരിട്ടുള്ള വിച്ഛേദനം (പഴയ രീതി).
3. ലൈപ്പോസക്ഷനും നേരിട്ടുള്ള വിച്ഛേദനവും സംയോജിപ്പിച്ചുള്ള രീതി.
4. വലിയ തോതില്‍ സ്തനവികസനമുണ്ടായി അത് തൂങ്ങിയ രൂപത്തിലായിട്ടുള്ളിടത്ത് ലൈപ്പോസക്ഷനും സ്തനം ഉയര്‍ത്തലും (ചര്‍മ്മം നീക്കം ചെയ്യല്‍) ചേര്‍ന്നുള്ള രീതി.
ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ഘട്ടം?
ഈ ശസ്ത്രക്രിയ ഒരു പകല്‍സമയ നടപടിക്രമമാണ്. അതുകൊണ്ട് ഏതാനും മണിക്കൂര്‍ സമയത്തിനു ശേഷം നിങ്ങള്‍ക്ക് ആശുപത്രി വിട്ടുപോകാനാകും. ശസ്ത്രക്രിയ കഴിയുന്നതോടെ തന്നെ നെഞ്ചില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന കാലേക്കൂട്ടി തയ്യാര്‍ ചെയ്തു ലഭ്യമാക്കിയ വസ്ത്രം (ഇലാസ്റ്റിക് ബനിയന്‍) ധരിപ്പിക്കും. അത് ഒരു മാസത്തോളം കാലം ഉപയോഗിക്കേണ്ടതാണ്. ആദ്യത്തെ കുറച്ചു ദിവസം അല്പം അസുഖവും നിസ്സാരനോവും അനുഭവപ്പെടുമെന്നു കരുതണം. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് 48 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ സമയത്താണ് ഏറ്റവും അധികം വീക്കം ഉണ്ടാകുക. ശസ്ത്രക്രിയക്കു ശേഷമുള്ള മൂന്നു നാല് ആഴ്ച കൊണ്ട് അതു കുറഞ്ഞുവരും. മുറി കൂടി വന്ന ദശയില്‍ നെഞ്ചുഭാഗത്ത് മരവിപ്പോ സ്പര്‍ശനാനുഭവ വ്യത്യാസമോ അനുഭവപ്പെടാം. ലഘുവായ ശാരീരികപ്രവൃത്തികള്‍ 24 മണിക്കൂറിനകം പുനരാരംഭിക്കാം. എന്നാല്‍ ജിംനേഷ്യത്തിലേയോ അതുപോലെയുള്ള ഭാരിച്ച വ്യായാമമുറകള്‍ ഏറ്റെടുക്കുന്നത് കുറഞ്ഞത് ഒരു മാസത്തേയ്ക്ക് മാറ്റി വയ്ക്കണം.
പുരുഷസ്തനവളര്‍ച്ച ആവര്‍ത്തിച്ച് ഉണ്ടാകുമോ?
നീക്കം ചെയ്ത ഗ്രന്ഥികള്‍ വീണ്ടും വളരില്ല എന്നതുകൊണ്ട് ശസ്ത്രക്രിയ വഴി സ്തനകലകളുടെ വളര്‍ച്ചയും സ്ഥിരാടിസ്ഥാനത്തില്‍ തന്നെ നീക്കപ്പെടും. എന്നിരുന്നാലും നിങ്ങള്‍ വലിയ തോതില്‍ വണ്ണം വച്ചാല്‍ നെഞ്ചിലുള്ള കൊഴുപ്പു കോശങ്ങള്‍ വികസിച്ച് സ്തനവശത്ത് വീണ്ടും തടിപ്പുണ്ടാകാം (വ്യാജ ഗൈനക്കോമാസ്റ്റിയ).
സ്തനമുയര്‍ത്തല്‍ പുരുഷന്മാര്‍ക്ക്
ശരീരഭാരം ഗണ്യമായി കുറയുമ്പോഴോ അല്ലെങ്കില്‍ പുരുഷസ്തനവളര്‍ച്ച വളരെ കൂടുതലുള്ളപ്പോഴോ സാധാരണയില്‍ കവിഞ്ഞ് സ്തനം ഇടിയുന്നതായി കാണാം. അത് വേണ്ടത്ര നേരെയാക്കാന്‍ സ്തനം ഉയര്‍ത്തുന്നതിനായുള്ള ശസ്ത്രക്രിയാമുറകള്‍ കൈക്കൊള്ളേണ്ടതായി വരും. അങ്ങിനെ ഉയര്‍ത്തുന്നതിനോ മടക്കിത്തയ്ക്കുന്നതിനോ ഉള്ള നടപടി നെഞ്ചില്‍ വലിയ മുറിപ്പാടുകള്‍ അവശേഷിപ്പിക്കും.
കേരളത്തില്‍ പുരുഷസ്തനനിര്‍മ്മാര്‍ജ്ജനത്തിനായുള്ള ശസ്ത്രക്രിയ
താക്കോല്‍ദ്വാരശസ്ത്രക്രിയാരീതികള്‍, സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള ശസ്ത്രക്രിയാ നടപടികള്‍ എന്നിവയെ സംബന്ധിച്ച് അറിവ് വ്യാപകമായിത്തുടങ്ങിയതോടെ പുരുഷസ്തന വളര്‍ച്ചാനിര്‍മ്മാര്‍ജ്ജന ശസ്ത്രക്രിയ കേരളത്തിലും അത്ഭുതകരമായ നിലയില്‍ പ്രചാരമാര്‍ജ്ജിച്ചു വളരുന്നതിന് ഇടയായിട്ടുണ്ട്. അപകര്‍ഷതാബോധമുണര്‍ത്തുക മാത്രമല്ല ജാള്യതയ്ക്കും കാരണമാകുന്ന സ്തനസമാനവളര്‍ച്ചയെന്ന പ്രശ്‌നം പരിഹരിക്കാനുതകുന്ന ശസ്ത്രക്രിയയ്ക്കായി ചെറുപ്പക്കാരും മദ്ധ്യവയസ്‌ക്കരും ഒരുപോലെ തയ്യാറായി മുന്നോട്ടു വരുന്നുണ്ട്. താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ നിന്നും ലഭിക്കുന്ന ഫലങ്ങള്‍ ഉല്‍കൃഷ്ടമായതിനാല്‍ വിധേയരാകുന്നവര്‍ അളവറ്റ തൃപ്തി ആര്‍ജ്ജിക്കുന്നുണ്ട്