കൈവണ്ണം കുറയ്ക്കാന്‍

കൈവണ്ണയുടെ രൂപം തങ്ങളുടെ ആകമാന അഴകിന്റെ ഒരു നിര്‍ണ്ണായക ഘടകമാണെന്ന് വിശ്വസിക്കുന്നവരാണ് സ്ത്രീകളില്‍ അധികപങ്കും. തടിച്ച കൈവണ്ണകള്‍ യൗവ്വനദശയില്‍ സ്ത്രീകള്‍ക്ക് മനശ്ശല്യം ജനിപ്പിക്കുന്നു. പ്രായം ഏറുന്നതോടെ ദശ തൂങ്ങുവാനും ചര്‍മ്മം അയയുവാനും ആരംഭിക്കുന്നു. അതിന്റെ പരമകാഷ്ഠയിലെത്തുമ്പോഴാകട്ടെ, കൈവണ്ണകളുടെ തൊലി തൂങ്ങിയ രൂപം വാവല്‍ചിറകുകളെന്നു വിളിക്കാവുന്ന അവസ്ഥയിലായിത്തീരും.
    ആകര്‍ഷകമായ/ കൃശമായ കൈവണ്ണകള്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം അസന്നിഗ്ദമായിത്തന്നെ വര്‍ദ്ധിച്ചുവരികയാണ്. അതിനായുള്ള ശസ്ത്രക്രിയയ്ക്കു സമീപിക്കുന്ന സ്ത്രീകളില്‍ മിക്കവാറും പേര്‍ പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍ ധരിക്കുവാന്‍ കഴിയാത്തതില്‍ കടുത്ത നിരാശ പ്രകടിപ്പിക്കുന്നുണ്ട്. 
പരിഹാരങ്ങള്‍ എന്തൊക്കെ?
    കൈവണ്ണയുടെ രൂപം പുനഃസൃഷ്ടിക്കുന്നത് വഴി ലഭിക്കുന്ന ഫലം അത്യന്തം തൃപ്തികരമാണ്. അതിനുള്ള ശസ്ത്രക്രിയാരീതി നിലവിലുള്ള കൊഴുപ്പിന്റെ അളവും ചര്‍മ്മത്തിന്റെ ആരോഗ്യനിലയും തമ്മിലുള്ള സമതുലനത്തെ ആശ്രയിച്ചിരിക്കും.
    ചെറുപ്രായത്തില്‍, അതായത് 20 മുതല്‍ 40 വയസ്സു വരെ, സൗന്ദര്യാവബോധത്തെ ബാധിക്കുന്ന പ്രശ്‌നം പ്രധാനമായും വര്‍ദ്ധിച്ച സ്ഥൂലത അഥവാ വണ്ണത്തെ ആശ്രയിച്ചാണ്. പ്രയാസങ്ങള്‍ നേരിടുക സാധാരണ കൈവണ്ണയുടെ മുകള്‍ഭാഗത്തെ പുറംവശത്തും കൈയുടെ മുഴുവന്‍ ഉള്‍വശത്തുമാണ്. ചര്‍മ്മാരോഗ്യം നല്ലതാണെങ്കില്‍ ലൈപ്പോസക്ഷന്‍ വഴി കൊഴുപ്പ് നീക്കം ചെയ്ത് വേണ്ടത്ര കൃശഗാത്രമായ കൈവണ്ണ രൂപപ്പെടുത്താന്‍ എളുപ്പമാണ്.
    പ്രായം അധികരിച്ച് മുതിര്‍ന്നവരാകുമ്പോള്‍ ചര്‍മ്മം തൂങ്ങുന്നതിനോടൊപ്പം അധികമേദസ്സും നിലവില്‍ വരും. ചര്‍മ്മാരോഗ്യം വേണ്ടത്രയില്ലാത്ത പക്ഷം ലൈപ്പോസക്ഷന്‍ കൊണ്ടുമാത്രം കാഴ്ചയ്ക്ക് സ്വീകാര്യമായ ഫലം ലഭിക്കാന്‍ കഴിയില്ല. കൈവണ്ണയുടെ മാംസപേശി വലിച്ചുയര്‍ത്തല്‍ (arm lifting) തൂങ്ങിയ പേശികള്‍ മടക്കിത്തയ്ക്കല്‍ (arm tuck) മൊത്തത്തില്‍ ചര്‍മ്മം വലിച്ചൊതുക്കിയുള്ള തയ്ക്കല്‍ (Brachioplasty) ഇവയില്‍ അനുയോജ്യമായ ഒന്ന് വേണ്ടിവരും. ആ പ്രക്രിയയില്‍ കൂടുതലായുള്ള ചര്‍മ്മം നീക്കം ചെയ്ത് വേണം വേണ്ടത്ര കൃശമായ കൈവണ്ണകള്‍ രൂപപ്പെടുത്താന്‍.
തീരുമാനം ഏതടിസ്ഥാനത്തിലായിരിക്കും?
    വൈദ്യശാസ്ത്രാടിസ്ഥാനത്തിലുള്ള പരിശോധന അതിനാവശ്യമാണ്. കൂട്ടത്തില്‍ ഫലപ്രതീക്ഷകള്‍, ലഭ്യമാകാവുന്ന ഫലം, അപകടസാദ്ധ്യതകള്‍, പ്രയോജനങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദമായ ചര്‍ച്ച അത്ര തന്നെ പ്രാധാന്യമര്‍ഹിക്കുന്നു.


മുറിപ്പാടുകള്‍ അവശേഷിക്കുമോ?
    ലൈപ്പോസക്ഷന്‍ മാത്രമേയുള്ളൂവെങ്കില്‍ ചെറിയ (മൊട്ടുസൂചിക്കുത്തുപോലെയുള്ള) മുറിപ്പാടുകളേ ഉണ്ടാകുകയുള്ളൂ. തൂങ്ങിയ ചര്‍മ്മം നീക്കി കൈവണ്ണയുടെ മാംസപേശി വലിച്ചുയര്‍ത്തല്‍ (arm lifting) നടത്തേണ്ടി വരുന്നുവെങ്കില്‍ അതുവഴി കൈവണ്ണയുടെ ഉള്‍വശത്ത് മുറിപ്പാടുകള്‍ അധികം കാണാത്ത നിലയില്‍ നേര്‍ത്ത ഒരു രേഖ പോലെ മുറിപ്പാട് അവശേഷിക്കും. അൃാ ഹശള േപ്രക്രിയയ്ക്ക് പല വകഭേദങ്ങള്‍ സാദ്ധ്യമാണ്. തൂങ്ങിയ ചര്‍മ്മം എത്രമാത്രം വലിച്ചുയര്‍ത്തണം, നീക്കം ചെയ്യണം എന്നിവയെ ആശ്രയിച്ചിരിക്കും അവ. കഴിയുമെങ്കില്‍ ചെറിയ മുറിപ്പാടുകള്‍ മാത്രം സൃഷ്ടിക്കപ്പെടുന്ന ശസ്ത്രക്രിയാ സങ്കേതങ്ങളാണല്ലോ കൂടുതല്‍ സ്വീകാര്യമാകുക.
ശസ്ത്രക്രിയയ്ക്കു ശേഷം വേണ്ട പരിചരണം.
    ഇലാസ്തിക ഗുണമുള്ളതും സ്റ്റോക്കിംഗ് രൂപത്തിലുള്ളതുമായ ഒരു ഉറ (കവചം) ചര്‍മ്മത്തിന്റെ താങ്ങിനായി ധരിക്കണം. ആയാസം കൂടിയ വ്യായാമങ്ങള്‍ ആറ് ആഴ്ചക്കാലത്തേക്ക് പാടില്ല.Arm lift േനടത്തിയിട്ടുണ്ടെങ്കില്‍ ഉടലിന്റെ മേല്‍ഭാഗം ഉള്‍പ്പെടുന്ന വ്യായാമമുറകള്‍ 8-10 ആഴ്ചക്കാലം ഒഴിവാക്കണം. മുറിവ് തയ്യലിന്റെ രേഖയില്‍ മരവിപ്പ് ഉണ്ടാകാം. മൂന്നു മുതല്‍ ആറ് ആഴ്ച കൊണ്ട് അത് സാവധാനമായി ഭേദപ്പെടും.