ഇന്ത്യയിലെന്നല്ല, ലോകത്തെന്പാടും മുടി കൊഴിച്ചില്‍ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നുണ്ട്. പുരുഷന്മാര്‍ക്ക് ഉണ്ടാകുന്ന തരം മുടികൊഴിച്ചിലും കഷണ്ടിയുമാണ് ഏറ്റവും സാധാരണമായത്.
ഇത്രയും വ്യാപ്തിയേറിയ ഒരു പ്രശ്നത്തിന് ചികിത്സാസാദ്ധ്യതകളെ സംബന്ധിച്ച അവബോധം അത്ഭുതപ്പെടുത്തുന്നത്ര കുറവാണ്. പുരുഷന്മാരില്‍ ബഹുഭൂരിപക്ഷം പേരും മുടിവളര്‍ച്ച കുറഞ്ഞ് നേരിടുന്പോഴേക്കും ഉല്‍ക്കടമായ മനോവ്യഥയ്ക്ക് പാത്രമാകുന്നു. ആര്‍ത്തവവിരാമത്തോടടുക്കുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും സ്ത്രീകളും മുടികൊഴിച്ചിലിന് വിധേയരാകുന്നുണ്ട്.
മുടികൊഴിച്ചില്‍ പരിഹരിക്കാന്‍ ചികിത്സയൊന്നും ഇല്ലെന്ന വിശ്വാസം വര്‍ഷങ്ങളായി രൂഢമൂലമായിത്തീര്‍ന്നിട്ടുണ്ട്. (""കഷണ്ടിക്കും അസൂയയ്ക്കും മരുന്നില്ല"" എന്നല്ലെ നമ്മുടെ പഴഞ്ചൊല്ലു തന്നെ). അതുകൊണ്ടുതന്നെ കഷണ്ടിക്ക് വിധേയരായിട്ടുള്ളവര്‍ അതിന് മനസാ കീഴടങ്ങി ജീവിച്ചുവരുന്നു.
നിങ്ങള്‍ക്ക് മുടികൊഴിച്ചില്‍ ഉണ്ടെങ്കില്‍ രണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്താം.
1. മുടികൊഴിച്ചിലിന് മരുന്നു പ്രയോഗത്തിലൂടെയും ശസ്ത്രക്രിയ വഴിയും തികച്ചും ഫലപ്രദമായ പരിഹാരമുണ്ട്.
2. അവ രണ്ടും സുരക്ഷിതവും ആധുനിക ചികിത്സാപദ്ധതികളുടെ മുഖ്യധാരയില്‍ തന്നെ ഉള്‍പ്പെടുന്നവയുമാണ്.
ശസ്ത്രക്രിയ വഴിയുള്ള ചികിത്സയ്ക്കാണ് കൂടുതല്‍ പ്രചാരം സിദ്ധിച്ചിട്ടുള്ളത്. നഷ്ടപ്പെട്ട മുടിക്കു പകരം പുതിയ മുടി വച്ചുപിടിപ്പിക്കാന്‍ സമീപിക്കുന്ന ജനങ്ങളില്‍ മുഖ്യപങ്കും അവരുടെ പ്രശ്നത്തിന് വളരെ ഫലവത്തായ ഔഷധപരമായ പ്രതിവിധിയുണ്ടെന്ന കാര്യത്തില്‍ അജ്ഞരാണ്.
ഔഷധപരവും ശസ്ത്രക്രിയാപരവുമായ ചികിത്സകള്‍ ഇക്കാര്യത്തില്‍ പരസ്പരം ഒഴിവാക്കാവുന്ന മാര്‍ഗ്ഗങ്ങളല്ല. പിന്നെയോ, മിക്കവാറും അവസരങ്ങളില്‍ പൂര്‍ണ്ണതോതില്‍ മുടി വളര്‍ച്ച ലഭ്യമാക്കാന്‍ രണ്ടും ചേര്‍ന്ന വഴി ആവശ്യവുമാണ്.
മുടികൊഴിച്ചിലിന്‍റെ പുരുഷമാതൃക
നേരത്തെ സൂചിപ്പിച്ചതുപോലെ പുരുഷന്മാരെ ബാധിക്കുന്ന തരത്തിലുള്ള മുടിനഷ്ടം ആണ് പ്രായേണ പരക്കെ കണ്ടുവരുന്നത്.
മുടിനഷ്ടം പലവിധത്തിലാണ് പുരുഷന്മാരെ വൈകാരികമായി സ്പര്‍ശിക്കുന്നത്. അതിന്‍റെ വ്യാപനം പരിശോധിച്ചാല്‍ ""ആത്മാഭിമാനത്തില്‍ വരുത്തുന്ന കടുത്ത ക്ഷതവും ആത്മവിശ്വാസനഷ്ടവും"" മുതല്‍ ""കാര്യമായൊന്നും അലട്ടുന്നില്ല"" എന്നതുവരെയുണ്ടെന്നു കാണാം.
മുടികൊഴിച്ചില്‍ പാരന്പര്യസ്വഭാവമനുസരിച്ച് തീരുമാനിക്കപ്പെടുന്ന അവസ്ഥയാണ്. ""ടെസ്റ്റോസ്റ്റിറോണ്‍"" എന്ന പുരുഷഹോര്‍മോണ്‍ നൈസര്‍ഗ്ഗിഗമായിത്തന്നെ നമ്മുടെ ശരീരത്തില്‍
""ഡി.എച്ച്.ടി."" (ഡൈഹൈഡ്രോ ടെസ്റ്റോസ്റ്റിറോണ്‍) ആയി രൂപാന്തരപ്പെടുന്നു. ഇത് പാരന്പര്യസ്വഭാവമുള്ള മൂലത്തിന്മേല്‍ (follicle) പ്രവര്‍ത്തിച്ച് അതിന്‍റെ വളര്‍ച്ചയെ ശോഷിപ്പിക്കും. അതിന്‍റെ ഫലം തുടക്കത്തില്‍ പ്രകടമാകുക മുടി തീര്‍ത്തും ചെറുതാകുന്നതിലാണ്. തുടര്‍ന്നുള്ള പ്രയാണത്തില്‍ പ്രസ്തുത മൂലത്തില്‍ മുടി തന്നെ ഇല്ലാതാകുന്നു. പുരുഷമാതൃകയിലുള്ള മുടികൊഴിച്ചില്‍ ചികിത്സിച്ച് ഉയര്‍ന്ന തോതില്‍ വിജയം നേടുവാന്‍ കഴിയും. ഔഷധങ്ങള്‍ തുടര്‍ന്നുള്ള മുടി നഷ്ടം തടയുകയും നിലവിലുള്ള മുടിക്ക് ശക്തി പകരുകയും ചെയ്യും. കഷണ്ടി ബാധിച്ച ഇടങ്ങളില്‍ അതേയാളുടെ മുടിയുടെ മൂലം പറിച്ചുനട്ട് പിടിപ്പിക്കാം. ഏറ്റവും നല്ല ഫലം നേടാന്‍ കഴിയുക ഔഷധ പ്രയോഗത്തിന്‍റേയും ശസ്ത്രക്രിയയുടേയും സമ്മിശ്ര പ്രയോഗം കൊണ്ടാണ്.
സ്ത്രീകളില്‍ മുടി കൊഴിച്ചില്‍
പൊതുവായുള്ള വിശ്വാസമനുസരിച്ച് മുടി കൊഴിച്ചില്‍ സ്ത്രീകളെ കാര്യമായി അലട്ടുകയില്ല എന്നാണെങ്കിലും അത് കുറെയേറെ ബാധിക്കുന്നുണ്ടെന്നുള്ളതാണ് വാസ്തവം. കൃത്യമായ ഒരു സംവിധാനമനുസരിച്ചുള്ള മുടികൊഴിച്ചിലല്ല അവരെ പരക്കെ ബാധിക്കുന്നത്. ഏറെക്കുറെ സാധാരണമായത് ഇടയകലം കൂടുതലായുണ്ടാക്കുന്ന തരം മുടിനഷ്ടമാണ്. അത് ഏതു പ്രായത്തിലും സംഭവിക്കാം. പുരുഷഹോര്‍മോണ്‍ ഒരു സ്ത്രീയില്‍ സാധാരണയില്‍ അധികരിക്കുന്പോള്‍ (ഉദാഹരണമായി ""പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം"" ഉണ്ടാകുന്പോഴോ ആര്‍ത്തവവിരാമം അടുക്കുന്പോഴോ, കഴിയുന്പോഴോ ഒക്കെ) പറയത്തക്ക മുടികൊഴിച്ചില്‍ സംഭവിക്കാം. രക്തക്കുറവ് മൂലമുണ്ടാകുന്ന വിളര്‍ച്ച (അനീമിയ), തൈറോയിഡ് നില താഴുന്ന അവസ്ഥ, ശാരീരികമോ മാനസികമോ ആയ ക്ലേശം എന്നിവയും സ്ത്രീകളില്‍ മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്. ശരിയായ കാരണം വേര്‍തിരിച്ചറിഞ്ഞ് വേണം അത് പരിഹരിക്കാനുതകുന്ന നടപടികള്‍ സ്വീകരിക്കേണ്ടത്.
മുടി പറിച്ചു നടല്‍ (മുടിയുടെ മൂലം മാറ്റി നടല്‍ follicular unit transfer ചുരുക്കത്തില്‍ FUT)
മുടി പറിച്ചു നടുന്ന ശസ്ത്രക്രിയ ആവിഷ്ക്കരിച്ചെടുത്തിട്ട് ദശവര്‍ഷങ്ങള്‍ തന്നെയായിട്ടുണ്ട്. മുടിവളര്‍ച്ച പുനഃസ്ഥാപിക്കുന്നതിനുള്ള ശസ്ത്രക്രിയ സങ്കേതത്തില്‍ നിലവിലുള്ള പൊന്‍പ്രമാണം (gold standard) FUT ആണ്. FUT ശസ്ത്രക്രിയയില്‍ വീതികുറഞ്ഞ് നീളത്തിലുള്ള ഒരു കൊച്ചുതുണ്ട് ചര്‍മ്മം തലയുടെ പിന്‍വശത്ത് മുടിയുള്ള ഭാഗത്തു നിന്നും എടുക്കുന്നു. അതിന്‍റെ ചെറുഭാഗങ്ങള്‍ ഭൂതക്കണ്ണാടിയില്‍ കൂടി വലുതായിക്കണ്ട് അതില്‍ നിന്നും അതിസൂക്ഷ്മമായ അംശങ്ങള്‍ മുറിച്ചെടുക്കുന്നു. അവയില്‍ ഓരോ അംശത്തിലും ഒരു മുടിയുടെ മൂലം (follicle) അടങ്ങിയിരിക്കത്തക്കവിധമായിരിക്കും അംശങ്ങള്‍ തിരിക്കുന്നത്. ഈ അംശങ്ങള്‍ മുടി നഷ്ടപ്പെട്ട ഭാഗത്തെ ചര്‍മ്മത്തില്‍ ഏറ്റവും സൂക്ഷ്മമായും മൃദുലമായും ഒട്ടിച്ചുപിടിപ്പിക്കുന്നു. ഈ മൂലത്തില്‍ നിന്നും പുതിയ മുടി 3 മാസം കൊണ്ട് വളരാന്‍ തുടങ്ങും. 6 മുതല്‍ 9 മാസം കൊണ്ട് സന്പൂര്‍ണ്ണ വളര്‍ച്ച കാണാറാകും. ഇത്തരത്തില്‍ പറിച്ചുനട്ട മുടിയെ കഷണ്ടിവളര്‍ച്ച ബാധിക്കുകയില്ല. മുടി മൂലം (follicle) അത്യധികം മൃദുവായി കൈകാര്യം ചെയ്യേണ്ട FUT പ്രക്രിയ വളരെയധികം സമയമെടുക്കും.
ശസ്ത്രക്രിയ നടത്തുന്ന ഭാഗം മരവിപ്പിച്ചാണ് മുടി പറിച്ചുനടലിന് വിധേയമാക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിവാസം വേണ്ടിവരില്ല. ഒരു ദിവസത്തെ ഇരിപ്പില്‍ മാറ്റിനടുന്ന ളീഹഹശരഹല െന്‍റെ എണ്ണം 500 മുതല്‍ 4,000 വരെ ആകാം.
FUE അഥവാ follicular unit extraction (മൂലങ്ങളുടെ unit അഥവാ ഏകകം ഓരോന്നായി അടര്‍ത്തി പറിച്ചെടുക്കുന്ന രീതി) മേല്‍വിവരിച്ച എഡഠ ല്‍ നിന്ന് വ്യത്യസ്തമാണ്. FUE ല്‍ മൂലകങ്ങള്‍ ഓരോന്നും ഒറ്റയ്ക്കൊറ്റയ്ക്കുള്ള ഏകകം ആയിട്ടാണ് പറിച്ചെടുക്കുന്നത്. ഈ സങ്കേതത്തിന്‍റെ മെച്ചം ചര്‍മ്മം തുണ്ടായി മുറിച്ചെടുക്കുന്നതു കാരണം ഉണ്ടാകുന്ന ദീര്‍ഘിച്ച വ്രണപ്പാട് ഒഴിവാക്കാന്‍ കഴിയുന്നു എന്നതാണ്. എന്നിരുന്നാലും മൂലങ്ങള്‍ പറിച്ചെടുക്കുന്പോള്‍ അവ കൂടുതലായി കേടുവന്നു പോകുന്നു എന്ന കാരണത്താല്‍ മിക്കവാറും കേന്ദ്രങ്ങള്‍ അതിനെ അനുകൂലിക്കാറില്ല.
ശസ്ത്രക്രിയാ തന്ത്രം പ്രയോഗത്തില്‍
മുടികൊഴിച്ചില്‍ പരിഹാര ചികിത്സയ്ക്കായി ഒരു സമഗ്ര സമീപനം പരിഗണിക്കുന്പോള്‍ അതിന്നായി കണക്കിലെടുക്കേണ്ടത് കൊഴിച്ചിലിനുണ്ടായ കാരണം എന്തെന്ന നിര്‍ണ്ണയവും അതിനനുസൃതമായി സ്വീകരിക്കേണ്ട പരിഹാര ചികിത്സ നിശ്ചയിക്കലുമാണ്.
പുരുഷമാതൃകയിലുള്ള മുടികൊഴിച്ചിലിന് തക്ക ഔഷധങ്ങളുടേയും (വേണ്ടിവന്നാല്‍) ശസ്ത്രക്രിയയുടേയും ഒരു സമ്മിശ്ര പ്രയോഗമാണ് ഏറ്റവും അനുയോജ്യമാകുക.
മുടികൊഴിച്ചിലിന്‍റെ ആദ്യഘട്ടങ്ങളില്‍ തൃപ്തികരമായ പരിഹാരത്തിന് ഔഷധങ്ങള്‍ മാത്രം മതിയായെന്നു വരാം.
ദീര്‍ഘകാലമായി പുരോഗമിച്ചു വന്നിട്ടുള്ള മുടികൊഴിച്ചിലിനാകട്ടെ, ശസ്ത്രക്രിയ വഴിയുള്ള പുനരുദ്ധാരണം മുന്‍ ഭാഗങ്ങളിലും വശങ്ങളിലും ആവശ്യമായിവരും. മുടി പറിച്ചുനട്ട് പിടിപ്പിച്ച ശേഷവും അതിന്‍റെ വളര്‍ച്ച നിലനിര്‍ത്തുന്നതിന് ഔഷധപരമായ ചികിത്സയും നടത്താന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.